ആവശ്യമെങ്കിൽ സിവിൽ അധികാരികളെ സഹായിക്കാൻ പ്രതിരോധ സേന തയ്യാറാണെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ

കോറോണ ഭീക്ഷണിയെ നേരിടാൻ
ആവശ്യമെങ്കിൽ സിവിൽ അധികാരികളെ പിന്തുണയ്ക്കാൻ പ്രതിരോധ സേന തയ്യാറാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് വാഷിംഗ്ടൺ ഡിസിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള കാര്യങ്ങൾ പ്രതിരോധ സേന മേധാവിയേയും ഗാർഡ കമ്മീഷണറേയും അറിയി ക്കുകയും, ഏതു സാഹചര്യത്തേയും നേരിടേണ്ടതിൻ്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂന്നാഴ്ച മുമ്പ് ആരോഗ്യമന്ത്രി സൈമൺ ഹാരിസ് 2020 ലെ സാംക്രമിക രോഗങ്ങൾ (ഭേദഗതി) ചട്ടങ്ങളിൽ ഒപ്പുവെച്ചതിനെത്തുടർന്ന് കോവിഡ് -19 അയർലണ്ടിൽ നിലവിലുള്ള ജാഗ്രത രോഗങ്ങളുടെ പട്ടികയിൽ ചേർത്തു.
ടിബി, വസൂരി, കോളറ തുടങ്ങിയ പകർച്ചവ്യാധികൾ ഉള്ളവരെ വേർതിരിക്കാനുള്ള വ്യവസ്ഥകൾ ഇതിനകം തന്നെ നിലവിലുണ്ട്. ഈ പട്ടികയിലേക്ക്
കൊറോണ വൈറസ് കൂടി ചേർത്തു.

പ്രതിരോധ സേനയിലെ അംഗങ്ങളോട് ക്യാമ്പുകളിൽ റിപ്പോർട്ട് ചെയ്യണമെന്നും, സിവിൽ അധികാരികളെ സഹായിക്കാൻ സന്നദ്ധരായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് -19 പകർച്ചവ്യാധി മൂലം സ്കൂളുകളും പൊതു ഇടങ്ങളും അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ സ്വീകരിച്ച ഗൗരവപൂർവ്വമായ തീരുമാനത്തെ തുടർന്നാണ് ഈ പുതിയ നീക്കം.

വരാനിരിക്കുന്ന ആഴ്‌ചകളിൽ ആവശ്യമെന്ന് കരുതുന്ന ഏത് പിന്തുണയും നൽകുന്നതിന് അംഗങ്ങൾ അവരുടെ ക്യാമ്പുകളിൽ സുസജ്ജമായിരിക്കാൻ സേനയോട് നിർദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: