കൊറോണ വൈറസ്: അയർലൻഡിലെ ഷോപ്പുകളിൽ കനത്ത വാങ്ങിക്കൂട്ടൽ പോരാട്ടം

പ്രധാനമന്ത്രി ലിയോ വരദ്കർ നടത്തിയ കൊറോണ വൈറസ് മുൻ കരുതൽ പ്രഖ്യാപനത്തെത്തുടർന്നുള്ള ‘പരിഭ്രാന്തി വാങ്ങൽ’ മൂലം ആളുകളുടെ ട്രോളികളുമായുള്ള പൊരുതൽ സ്റ്റോർ സ്റ്റാഫുകളെ ദുരിതത്തിലാഴ്ത്തുന്നു.

ഉപഭോക്താക്കൾ
പരിഭ്രാന്തരായി സാധനക്കൾ വാങ്ങിക്കൂട്ടാൻ തിക്കും തിരക്കും കൂട്ടുന്നതിൻ്റെ തിക്തഫലം അനുഭവിക്കുന്നത്
സൂപ്പർമാർക്കറ്റ് ജീവനക്കാർ. അവർ
ദുരുപയോഗം ചെയ്യുപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

മൽസരിച്ചുള്ള വാങ്ങിക്കൂട്ടൽ മുലം
സാധനങ്ങൾ ഇല്ലാതായതിൽ ചിലർ ഷോപ്പ് ജീവനക്കാരെ അധിക്ഷേപിക്കുന്നു.

ആഗോള COVID-19 പകർച്ചവ്യാധി ഭീക്ഷണി മൂലം അവശ്യ സാധന സംഭരണത്തിനായി വരുന്ന ആളുകളുടെ എണ്ണത്തെ നേരിടാൻ സ്റ്റോറുകൾക്ക് കഴിയാത്തതിനാൽ രാജ്യത്തുടനീളം സൂപ്പർമാർക്കറ്റുകളിൽ ദയനീയമായ ദുരിത രംഗങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

പലചരക്ക് സാധനങ്ങളുൾപ്പടെയുള്ള അവശ്യവസ്തുക്കൾ ശേഖരിക്കുന്നതിന് നൂറുകണക്കിന് ആളുകൾ സൂപ്പർ മാർക്കറ്റുകളിൽ ഇടിച്ചുകയറുന്നതിൻ്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: