COVID-19: അയർലണ്ടിൽ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചു; ഇന്നലെ പുതിയ തായി റിപ്പോർട്ട് ചെയ്തത് 39 കേസുകൾ

അയർലണ്ടിൽ കൊറോണ വൈറസ് ബാധിച്ച് രണ്ടാമതൊരാൾ കൂടി മരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു.
ഈസ്റ്റേൺ
അയർലണ്ടിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതസമയം
COVID-19 ബാധിച്ച പുതിയ 39 കേസുകൾ കൂടി സ്ഥിരീകരിച്ചു.

പുതിയ കേസുകളിൽ 29 പുരുഷന്മാരും 10 പേർ സ്ത്രീകളുമാണ്.
21 കേസുകൾ ഈസ്റ്റേൺ അയർലണ്ടിലും, 13 പേർ സതേൺ അയർലണ്ടിലും, മൂന്ന് പേർ നോർത്ത്-വെസ്റ്റേൺ ഭാഗത്തും, രണ്ട് പേർ വെസ്‌റ്റേൺ അയർലണ്ടിൽ നിന്നും ആണ്.

അയർലണ്ടിൽ 129-ഉം നോർത്തേൺ അയർലണ്ടിൽ 34-ഉം കേസുകളാണ് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടത്. അയർലണ്ട് ദീപിൽ ഇതുവരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 163 കേസുകളാണ്.

Share this news

Leave a Reply

%d bloggers like this: