കൊറോണ വൈറസ് വ്യപനം മുന്ന് മാസം തുടർന്നാൽ അയർലണ്ടിൽ സാമ്പത്തിക മാന്ദ്യം , മുന്നറിയിപ്പുമായി ESRI

അയർലണ്ടിൽ മുന്ന് മാസത്തിനുള്ളിൽ കൊറോണ വൈറസ് വ്യാപനം തടയാൻ ശ്രമിച്ചല്ലെങ്കിൽ അയർലൻഡ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങും എന്ന് മുന്നറിയിപ്പ് നൽകി ഇക്കണോമിക് സോഷ്യൽ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ( ESRI ).കഴിഞ്ഞ പ്രാവശ്യത്തെ സാമ്പത്തിക അവലോകനം പ്രകാരം അയർലണ്ടിൽ 3 മുതൽ 4 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചത് .ബ്രെക്സിറ് പശ്ചാത്തലത്തിൽ ഇതു വളരെ വലിയ മുന്നേറ്റമായിരുന്നു .മുന്ന് മാസത്തിനുളളിൽ കൊറോണ വൈറസിനെ പിടിച്ചു നിർത്താൻ പറ്റിയാൽ അത് സാമ്പത്തിക വ്യവസ്ഥയെ വലുതായിട്ടു ബാധിക്കില്ല അല്ലാത്ത പക്ഷം ഐറിഷ് സാമ്പത്തിക വ്യവസ്ഥയിൽ വല്യ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത് ,സീറോ വളർച്ച ഇല്ലേൽ നെഗറ്റിവ് വളർച്ചയെ കുറിച്ചായാണ് ESRI പ്രഗത്ഭർ പറയുന്നത് .

പല സാമ്പത്തിക വിദഗ്ധരും ഈ ഒരു സാഹചര്യത്തെ 2008 ലെ സാമ്പത്തിക മാന്ദ്യവുമായി താരതമ്യം ചെയ്യുകയാണ് പക്ഷേ ഈ പ്രാവശ്യം മാന്ദ്യം ഉണ്ടായാലും അയർലണ്ട് അത് നേരിടാൻ സന്നദ്ധരാണ് എന്ന് കൂടി കൂട്ടിച്ചേർക്കുന്നു . 13 വർഷമായി അടയ്കാതെ കിടക്കുന്ന നിഷ്ക്രിയ വായ്പകളാണ് (non performing loans ) ഒരു പ്രശ്നം പിന്നെ ചെറിയ തുറന്ന സാമ്പത്തിക വ്യവസ്ഥ ആയതു കൊണ്ടും അന്താരഷ്ട്ര വ്യാപാരത്തെ ആശ്രയിച്ചിരിക്കുന്നത് കൊണ്ടും ആഗോള തലത്തിലുള്ള മാന്ദ്യം അയർലണ്ടിൽ പ്രതിഫലിക്കാൻ സാധ്യത ഉണ്ട് .സാമ്പത്തിക വ്യവസ്ഥയുടെ അടിയൊഴുക്കുകൾ ശക്തമായത് കൊണ്ട് മൂന്ന് മാസത്തേക്കുള്ള കൊറോണ വൈറസ് വ്യാപനം (1 quarter ) വലുതായി ബാധിക്കാൻ സാധ്യത ഇല്ല അതിന്റെ മുകളിലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത് .ബ്രെക്സിറ് അനിശ്ചിതാവസ്ഥ മാറി വന്നുകൊണ്ടിരിക്കുമ്പോളാണ് അടുത്ത പ്രതിസന്ധി ഉണർന്നു വന്നിരിക്കുന്നത്

Share this news

Leave a Reply

%d bloggers like this: