കൊറോണ വൈറസ്: അയർലണ്ടിൽ 40 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ആകെ എണ്ണം 169 ആയി

അയർലണ്ടിൽ 40 പുതിയ കൊറോണ വൈറസ് കേസുകളുണ്ടെന്ന് നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (എൻ‌പി‌ഇടി) സ്ഥിരീകരിച്ചു. റിപ്പബ്ലിക്കിലെ മൊത്തം എണ്ണം 129-ൽ നിന്നും 169 ആയി ഉയർന്നു.
നോർത്ത് അയർലണ്ടിൽ ഇന്നലെ 11 പുതിയ കേസുകൾ സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 45 ആയി ഉയർന്നു.
ഇതോടെ അയർലണ്ട് ദ്വീപിൽ ആകെ 214 കേസുകൾ സ്ഥിരീകരിക്കപ്പെട്ടു.

അസുഖം പടരാതിരിക്കാൻ ടെമ്പിൾ ബാർ അതിന്റെ എല്ലാ പബ്ബുകളും നൈറ്റ്ക്ലബ്ബുകളും അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചു.
പബ്ബുകളിലും നൈറ്റ്ക്ലബ്ബുകളിലും ഒത്തുകൂടിയവരെ ട്വീറ്ററിൽ
പ്രധാനമന്ത്രി വിമർശിച്ചു.
സ്കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നതായി പ്രഖ്യാപിക്കുമ്പോൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇക്കൂട്ടർ പാലിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധ പുതിയതായി സ്ഥിരീകരിച്ചവരിൽ ഇരുപത്തിമൂന്ന് പുരുഷന്മാരും 17 സ്ത്രീകളുമാണുള്ളത്.
ഈസ്റ്റേൺ അയർലണ്ടിൽ
25 രോഗികളും
വെസ്റ്റേൺ
അയർലണ്ടിൽ
ഒമ്പത് രോഗികളും
സൗത്ത് ഭാഗത്ത്
ആറ് രോഗികളും ആണ് നിലവിൽ ഉള്ളത്. വൈറസ് ബാധിച്ച് ഇത് വരെ രണ്ടു പേർ മരിച്ചു.

Share this news

Leave a Reply

%d bloggers like this: