കൊറോണ വൈറസ് തൊഴിലില്ലായ്മ വേതനം, 203 യൂറോ ആഴ്ചയിൽ പ്രഖ്യാപിച്ചു ഐറിഷ് സർക്കാർ

കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെടുന്നവർക്കും ,സ്വയം തൊഴിൽ നഷ്ടപെടുന്നവർക്കും ആശ്വാസമായി സർക്കാർ . പാൻഡെമിക് തൊഴിലില്ലായ്മയിൽ കൊറോണ വൈറസ് കാരണം ജോലി നഷ്ടപെട്ട തൊഴിലാളികൾക്കും ,സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക .6 ആഴ്ചത്തേക്ക് 203 യൂറോയാണ് വേതനം കിട്ടുന്നത് . പെട്ടെന്ന് ജോലി നഷ്ടപെടുന്നവർക്ക്‌ സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇതു വല്യ കാര്യമാണ് . സാധാരണ job seeker benefit ആയിട്ട് ഇതു അപ്ലൈ ചെയ്യാം .intereo സെന്ററിൽ നേരിട്ട് പോകേണ്ട കാര്യം ഇല്ല , ഓൺലൈൻ ആയോ പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് . ഇപ്പൊ ജോലിയിൽ നിന്ന് പിരിഞ്ഞു പോകുകയാണെങ്കിൽ എംപ്ലോയർസ് പിരിച്ചു വിടുന്ന ആളുകൾക്ക് 203 യൂറോ വേതനം കൊടുക്കാനും അത് പിന്നീട് എംപ്ലോയേഴ്സിന് റീഫണ്ട് ചെയ്തു കൊടുക്കാമെന്നും സർക്കാർ പറയുന്നു . തൊഴിലില്ലായ്മ വേതനം ഏതു ദിവസം അപ്ലൈ ചെയ്തോ , ആ ദിവസം മുതലുള്ള വേതനം ആയിരിക്കും കിട്ടുക , അല്ലാതെ പ്രോസസ്സിംഗ് ചെയ്ത ദിവസം അനുസരിച്ചല്ല വേതനം കൊടുക്കുക എന്ന് കൂടി സർക്കാർ പറയുന്നു

Share this news

Leave a Reply

%d bloggers like this: