ഹെൽത്ത് കെയർ പ്രവത്തകർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഇന്ന് രാത്രി 8 മണിക്ക് ഐറിഷ് ജനത. പാർലമെന്റും പങ്കു ചേരും.

ഐറിഷ് ജനത ഒന്നടങ്കം ഹെൽത്ത് കെയർ പ്രവത്തകരെ അഭിനന്ദിക്കാനായി ഇന്ന് രാത്രി 8 മണിക്ക് കൈയടിക്കും ,അതിനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു ആ സമയത്തു ഐറിഷ് പാര്ലമെന്റ് നിർത്തി വെയ്ക്കും. കൊറോണയെ പ്രതിരോധിക്കാൻ മുന്നിൽ നിന്ന് പട നയിക്കുന്ന ഹെൽത്ത് കെയർ പ്രവർത്തകരെ അഭിനന്ദിക്കാനുള്ള ഒരുക്കത്തിൽ അയലൻഡും പങ്കു ചേരും.ഇതേ സമയം ബ്രിട്ടീഷ് പാർലമെന്റിലും ഹെൽത്ത് കെയർ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പരിപാടികൾ നടക്കുന്നുണ്ട്‌. സോഷ്യൽ മീഡിയയിൽ തുടങ്ങിയ ക്യാമ്പയിൻ ഏറ്റെടുത്തു ഐറിഷ് ഗോവെര്ന്മേന്റും.അയർലണ്ടിലെ ജനങ്ങൾ അവരുടെ വീട്ടിലോ മുറ്റത്തോ ഇറങ്ങി ഹെൽത്ത് കെയർ ജീവനക്കാരെ അഭിനന്ദിക്കാൻ കൈയടിക്കും സാമൂഹിക അകലം പാലിച്ചോണ്ടു തന്നെ. പാര്ലമെന്റ് എന്ന് രാത്രി 11 മണി വരെ ചേരും അടിയന്തിര നിയമ നിർമാണമാണ് ലക്‌ഷ്യം. ഇങ്ങനെ രാവും പകലുമില്ലാതെ ഒറ്റകെട്ടായി ഐറിഷ് ജനത നീങ്ങുന്നത് ഒരു ആത്മവിശ്വാസമാണ് . എല്ലാവരും അവരെ കൊണ്ട് കഴിയുന്ന കാര്യങ്ങൾ ചെയ്തു നമ്മൾക്ക് കോറോണയെ അതിജീവിക്കാം എന്ന സന്ദേശമാണ് എല്ലാ മേഖലയിൽ നിന്നും വരുന്നത്.

Share this news

Leave a Reply

%d bloggers like this: