200 മില്യൺ യൂറോയുടെ പേഴ്സണൽ പ്രൊട്ടക്റ്റീവ് ഹെൽത്ത് എക്യുപ്മെന്റ് സ് ചൈനയിൽ നിന്നുമെത്തിക്കും;ആദ്യ ഡെലിവറി ഞായറാഴ്ച

അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്കുള്ള പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സുകൾ ചൈനയിൽ നിന്നും രാജ്യത്ത് എത്തിക്കുമെന്ന് HSE അറിയിച്ചു.
200 മില്യൺ യൂറോയുടെ പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സുകളാണ് ചൈനയിൽ നിന്നും എത്തിക്കുന്നത്.
5 ബാച്ചുകളായാണ് ഇത് കൊണ്ടുവരിക. 30 മില്യൺ യൂറോയുടെ സമഗ്രഹികളുമായുള്ള അദ്യ ആദ്യ ബാച്ച് എക്യുപ്മെൻ്റ് ഞായറാഴ്ച അയർലണ്ടിൽ എത്തും.പത്ത് വിമാനത്തിൽ ആണ് ആദ്യ ബാച്ച് സാമഗ്രികൾ എത്തിക്കുന്നത്. മൊത്തം സാമഗ്രികൾ എത്തിക്കുന്നതിനായി 300 വിമാനങ്ങൾ വേണ്ടി വരും.മെയ് മാസം അവസാനത്തോടെ ഡെലിവറി പൂർത്തിയാക്കാൻ കഴിയും എന്നാണ് കരുതുന്നത്. ആദ്യ ബാച്ച് സാമഗ്രികൾ ഞായറാഴ്‌ച എത്തുന്നതോടെ ആരോഗ്യ മേഖലയിലെ ജീവനക്കാർ അനുഭവിക്കുന്ന സ്വയ രക്ഷ ഉപകരണങ്ങളുടെ ക്ഷാമത്തിനു അറുതി വരും എന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: