(28 മാർച്ച്) കോവിഡ് 19 ; അയർലൻഡിൽ ഇന്ന് 14  പേര് മരിച്ചു; ശരാശരി പ്രായം 81

കോവിഡ് 19 ബാധിച്ച് അയർലണ്ടിൽ ഇന്ന് 14 പേര് കൂടി മരിച്ചു. മരിച്ചവരുടെ ശരാശരി പ്രായം 81 ആണ്. ഡബ്ലിൻ ഉൾപ്പെടുന്ന അയർലണ്ടിന്റെ കിഴക്കാണ്‌ മരണം സംഭവിച്ചിരിക്കുന്നത്.
294 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2415 ആയി. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം 46 ആണ്.

കോവിഡ് ബാധ പടരുന്നതിനാൽ അയർലണ്ടിൽ ഇന്നലെ മുതൽ 2 ആഴ്‌ചത്തേയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ മേഖലകളിൽ സേവനം ചെയ്യുന്നവർ ഒഴികെ ബാക്കി എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നാണ് നിർദ്ദേശം.

ഇതിനിടെ 2 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കരുതെന്ന നിർദ്ദേശം ആശയ കുഴപ്പം ഉണ്ടാക്കി. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ 2 കിലോമീറ്ററിലും ദൂരെ പോകുന്നതിൽ തടസ്സം ഇല്ല. വ്യായാമത്തിനായി പോകുമ്പോൾ 2 കിലോമീറ്റര് പരിധിയ്ക്കുള്ളിൽ ആവണമെന്നാണ് നിർദ്ദേശം.

Share this news

Leave a Reply

%d bloggers like this: