പാൻഡെമിക് തൊഴിലില്ലായ്മ വേതനം ഇനി പാർട്ട് ടൈം ജോലിക്കാർക്കും

എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷന് വകുപ്പിന്റെ നിർണായക തീരുമാനം തൊഴിലില്ലായ്മ വേതനം പാർട്ട് ടൈം ജോലിക്കാർക്കും നൽകും.കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെടുന്നവർക്കും ,സ്വയം തൊഴിൽ നഷ്ടപെടുന്നവർക്കും വേണ്ടി തുടങ്ങി വെച്ചതാണ് പാൻഡെമിക് തൊഴിൽ ഇല്ലായ്മ വേതനം. പാൻഡെമിക് തൊഴിലില്ലായ്മയിൽ കൊറോണ വൈറസ് പകർച്ചവ്യാധി കാരണം ജോലി നഷ്ടപെട്ട തൊഴിലാളികൾക്കും ,തൊഴിൽ നഷ്ടപെട്ട വിദ്യാർത്ഥികൾക്കും (Non E.U ഉൾപ്പടെ ) സ്വയം തൊഴിൽ ചെയ്യുന്നവർക്കുമാണ് ഇതിന്റെ ഗുണം ലഭിക്കുക . ഇപ്പോൾ ഇത് പാർട്ട് ടൈം ജോലിക്കാർക്കും കൂടി കൊടുക്കാമെന്നുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്.

6 ആഴ്ചത്തേക്ക് 350 യൂറോയാണ് വേതനം കിട്ടുന്നത് . പെട്ടെന്ന് ജോലി നഷ്ടപെടുന്നവർക്ക്‌ സാമ്പത്തിക ഭദ്രത നിലനിർത്താൻ ഇതു വല്യ കാര്യമാണ് . സാധാരണ Job Seeker Benefit ആയിട്ട് ഇതിന് അപേക്ഷിക്കാം .Intreo സെന്ററിൽ നേരിട്ട് പോകേണ്ട കാര്യം ഇല്ല , ഓൺലൈൻ ആയോ പോസ്റ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ് .
എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ പ്രൊട്ടക്ഷന് വകുപ്പ് കൃത്യമായി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട് എത്ര മണിക്കൂർ ജോലി ചെയ്തു എന്നുള്ളത് പ്രശനമല്ല 13 മാർച്ച് മുതൽ തൊഴിൽ നഷ്ടപെട്ടിട്ടുണ്ടെകിൽ നിങ്ങള്ക്ക് പാൻഡെമിക് തൊഴിലില്ലായ്മയ്ക്ക് ആപേക്ഷികം . പാർട്ട് ടൈം ജോലിക്കാരനായത് കൊണ്ട് കൊണ്ട് സോഷ്യൽ വെൽഫെയറിൽ നിന്ന് short term work support കിട്ടുന്ന ഒരാൾക്ക് പോലും ഈ പാൻഡെമിക് തൊഴിലില്ലായ്മയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് പക്ഷേ അവർക്കു മാർച്ച് 13 മുതൽ തൊഴിൽ ഇല്ലാതായവർ ആകണം.

Share this news

Leave a Reply

%d bloggers like this: