കോവിഡ്-19; പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്യുപ്മെൻ്റ് ശേഖരിക്കുന്നതിനായി ആദ്യ ഐറിഷ് ഫ്ലൈറ്റ് ചൈനയിൽ എത്തി

കൊറോണ വൈറസ് വ്യാപന ഭീക്ഷണി നേരിടാൻ ആരോഗ്യ സേവന ഉപകരണങ്ങൾ കൊണ്ടുവരുന്നതിന് ആദ്യ ഐറീഷ് എയർ ലിംഗസ് വിമാനം ചൈനയിലെത്തി. ആകെ 5 ബാച്ചുകളായാണ് ഇവ കൊണ്ടുവരിക. ആദ്യ ബാച്ചിലെ 10 വീമാനങ്ങളിൽ ഒന്നാണ് ഇന്ന് ഉപകരണങ്ങളുമായി തിരിച്ചെത്തുന്നത്. ഇതിനായി വിമാനം ശനിയാഴ്ച രാത്രി 8.30-ന് ബീജിംഗിലെത്തി.

ഐറീഷ് ആരോഗ്യ സേവന പ്രവർത്തകർക്കുള്ള ശസ്ത്രക്രിയാ മാസ്കുകൾ, വസ്ത്രങ്ങൾ, കണ്ണ് കവചങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (പിപിഇ) ആണ് ആദ്യ വിമാനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഡബ്ലിനിലെത്തുന്നതെന്ന് ആരോഗ്യ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

പിപിഇയ്ക്കായി 225 മില്യൺ യുറോയാണ് കൊറോണ പകർച്ചവ്യാധിയെ നേരിടാൻ ചെലവഴിക്കുന്നത്.
സാധാരണ ഒരു വർഷത്തിൽ 15 മില്യൺ യൂറോ ചെലവഴിച്ചിരുന്ന സ്ഥാനത്താണിത്. ഞായറാഴ്ച വൈകുന്നേരം മുതൽ എച്ച്എസ്ഇ 20 മില്യൺ യൂറോ മൂല്യമുള്ള പിപിഇ വിതരണം ആരംഭിക്കും. കൂടുതൽ ഉപകരണങ്ങളുടെ വിതരണം ആദ്യ ബാച്ചിലെ മുഴുവൻ PPE യും എത്തിച്ചേരുന്ന മുറക്ക്, ബുധനാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥരുടെ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അപര്യാപ്തതക്ക് ഇതോടെ പരിഹാരമാകും.

Share this news

Leave a Reply

%d bloggers like this: