കൊറോണ വൈറസ് ഉണ്ടെന്നു പറഞ്ഞു ഗാർഡയുടെ മുഖത്തു തുപ്പിയ 19 കാരനെ കോടതി ശിക്ഷിച്ചു.

കൊറോണ വൈറസ് ഉണ്ടെന്നു പറഞ്ഞു ഗാർഡയുടെ മുഖത്തു തുപ്പിയ 19 കാരനെ കോടതി ശിക്ഷിച്ചു. കോർക് കോടതി കോർക്കിൽ തന്നെയുള്ള ആദം ഓൾഡിനെയാണ് ശിക്ഷിച്ചിരിക്കുന്നത്. Assaultഉം , public order നിയമം ഇവയാണ് ചുമത്തിയിരിക്കുന്നത്.സംഭവത്തെ കുറിച്ച് ഗാർഡ പാറയുന്നത് ഇങ്ങനെ വൈകുന്നേരം വീട് വിട്ടിറങ്ങിയ ആദം ഓൾഡിനെ വഴിയിൽ തടഞ്ഞു നിർത്തിയ ഗാർഡയുടെ നേരെ ലഹരിയ്ക്കു അടിമപ്പെട്ടിരുന്ന ആദം തട്ടി കയറുകയും ചോദ്യം ചെയ്ത ഗാർഡയോട് എനിക്ക് കൊറോണ ഉണ്ട് അത് നിങ്ങൾക്കും ഞാൻ തരും എന്ന് പറഞ്ഞു മുഖത്തു പല പ്രാവശ്യം തുപ്പുകയും ആയിരുന്നു . പരിശോധനയിൽ കൊറോണ വൈറസിന്റെ യാതൊരു ലക്ഷങ്ങളും ഇല്ലെന്ന് കണ്ടെത്തിയിരുന്നു എന്നാലും ഒരു മുൻകരുതൽ എന്ന നിലയിൽ ഈ സംഭവുമായി ബന്ധപ്പെട്ട 2 ഗാർഡയോടും തത്കാലത്തേയ്ക്കു വീട്ടിലിരിക്കാൻ നിർദേശം കൊടുത്തിട്ടുണ്ട് കോടതിയിൽ കേസ് എത്തിയപ്പോൾ ഉപാധികളോടെ ആഢംതിനു ജാമ്യം അനുവദിക്കാൻ ഗാർഡ തന്നെ അഭ്യർത്ഥിച്ചു ഇതിനോട് ജഡ്ജി വളരെ ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത് ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു കൗമാരക്കാരന്റെ പ്രവർത്തി രണ്ടു ഗാർഡയെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിച്ചു എന്നിട്ടു നിങ്ങൾ എന്തിനാണ് ജാമ്യത്തിന് കൂട് നില്കുന്നത് ഇതിനോട് ഗാർഡയുടെ മറുപടി വളരെ പക്വത പൂർണമായിരുന്നു ഇതു വരെ ആഢംത്തിനു ഞങ്ങളുടെ റെക്കോർഡിൽ നല്ല പേരാണ് പിന്നെ ലഹരിയുടെ പിടിയിൽ ചെയ്തതാണെന്നും ആഢംത്തിന്റെ പ്രായവും ഗാർഡ പരിഗണിച്ചുവെന്നും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: