കൊറോണ വൈറസ് : അയർലണ്ടിൽ പ്രതിവാര തൊഴിലില്ലായ്മ വേതനത്തിനുള്ള 15,000 അപേക്ഷകൾ നിരസിച്ചു

കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി ജോലി നഷ്‌ടപ്പെട്ടവർക്ക് ആഴ്ചയിൽ 350 യൂറോ വീതം തൊഴിലില്ലായ്മ വേതനം ലഭിക്കുന്നതിനുള്ള 15,000-ത്തോളം അപേക്ഷകൾ നിരസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഴുവൻ സമയ ജോലി ചെയ്യാത്തവരുടെയും, 18 വയസ്സിന് താഴെയുള്ളവരുടെയും, ജോലിയിൽ ഇതുവരെ പ്രവേശിച്ചിട്ടില്ലാത്തവരുടെയും യോഗ്യതയില്ലാത്ത അപേക്ഷകളാണ് നിരസിച്ചതെന്ന് Liz Cavanan അറിയിച്ചു.

തെറ്റായ PPS / IBAN നമ്പറുകൾ നൽകിയാണ് 15,000 ഉപഭോക്താക്കൾ അപേക്ഷകൾ പൂർത്തിയാക്കിയിട്ടുള്ളത്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വരും ദിവസങ്ങളിൽ അപേക്ഷകരുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. 20,500-ഓളം ബിസിനസ്സ് കമ്പനികൾ താൽക്കാലിക വേതന സബ്സിഡി പദ്ധതിക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അയർലൻഡ് സർക്കാർ നൽകുന്ന കോവിഡ്-19 നേരിടുന്നതുമായി ബന്ധപ്പെട്ട തൊഴിലില്ലായ്മ വേതനത്തിന് 283,000 പേരുടെ അപേക്ഷകൾ ഇതിനോടകം സർക്കാർ അംഗീകരിച്ചു.

Share this news

Leave a Reply

%d bloggers like this: