കോവിഡ് -19: അയർലണ്ടിലെ സ്വകാര്യ ആശുപത്രികൾ ലീസിന് വിട്ടുനൽകണമെന്ന് പ്രധാനമന്ത്രി

അയർലണ്ടിൽ കൊറോണ വൈറസ്‌ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികൾ കോവിഡ് -19 ചികിത്സക്കായി വാടകക്ക് വിട്ടുനൽകുമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.

പ്രധാനമന്ത്രി ലിയോ വരദ്കറും ആരോഗ്യവകുപ്പു മന്ത്രി സൈമൺ ഹാരിസും HSE-യും സ്വകാര്യ ആശുപത്രികളുടെ അസോസിയേഷനുമായി നടത്തിയ ചർച്ചക്കൊടുവിലാണ് സ്വകാര്യ ആശുപത്രികൾ സർക്കാരുമായിചേർന്നു പ്രവർത്തിക്കുമെന്ന നിർണ്ണായക  തീരുമാനമുണ്ടായത്. മൂന്ന് മാസത്തേക്ക് ഈ ക്രമീകരണം നിലനിൽക്കും. ശേഷം കാലാവധി നീട്ടണമെങ്കിൽ സ്വകാര്യ ഉടമകളുമായുള്ള പരസ്പര ധ രണയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും.

സ്വകാര്യ മേഖലയിലെ 19 ആശുപത്രികളിലായി 1,900 ഇൻപേഷ്യന്റ് ബെഡുകളും 600 ഡേ ബെഡുകളും ആയിരത്തോളം സിംഗിൾ ഇൻപേഷ്യന്റ് ബെഡുകളും
47 ICU, 54 HDU ബെഡുകളും 194 വെന്റിലേറ്ററുകളും ഒമ്പത് ലബോറട്ടറികളും ഇതോടെ കൊറോണ വൈറസ് ബാധക്കെതിരായ ചികിത്സക്കായി ലഭ്യമാകും.

ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥയിലാണ് രാജ്യമെന്നും ഇത് നേരിടുന്നതിന് ആശുപത്രികളെ സജ്ജമാക്കുമെന്നും പൊതു-സ്വകാര്യ മേഖലകൾ പൊതുനന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
സ്വകാര്യആശുപത്രികളിലെ പൊതു ചികിത്സക്കുള്ള ചെലവ് HSE നൽകും.
സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരെ അതെ തസ്തികയിൽ നിലനിർത്തുമെന്നും അദ്ദേഹം അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: