കോവിഡ് -19 വ്യാപനം: നിർമ്മാണം പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ നിർദ്ദേശം

കോവിഡ് -19 വ്യാപനഫലമായി അയർലണ്ടിലെ നാഷണൽ ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി BAM അറിയിച്ചു. ഈ സാഹചര്യത്തിൽ ആശുപത്രിയുടെ നിർമ്മാണം അത്യാവശ്യ സേവനമായി കണക്കാക്കുന്നില്ലെന്ന് ദേശീയ പീഡിയാട്രിക് ഹോസ്പിറ്റൽ ഡെവലപ്‌മെന്റ് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് BAM അറിയിച്ചു.

സൈറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻദിവസങ്ങളിൽ HSE-യും ആരോഗ്യവകുപ്പും നൽകിയ നിർദ്ദേശങ്ങൾ BAM പാലിച്ചിരുന്നു.
ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിൽ കോവിഡ് -19 ഐസോലേഷൻ വാർഡ് ക്രമീകരണ പ്രവർത്തനങ്ങളും മറ്റ് അത്യാവശ്യ അറ്റകുറ്റപ്പണികളും ഇപ്പോഴും തുടരുകയാണ്. എല്ലാ തൊഴിലാളികളും സുരക്ഷാ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്നും BAM പറഞ്ഞു.

കിൽ‌ഡെയറിലെ ലൈക്‌സ്‌ലിപ്പിലെ ഇന്റൽ സൈറ്റിൽ നടന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചതായും BAM അറിയിച്ചു.
വൈറസ്‌ വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ തുടരണമെന്ന് സർക്കാർ നിർദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: