കൊറോണ വൈറസിനെ പ്രതിരോധിക്കാൻ BCG വാക്‌സിൻ സ്വീകരിച്ച ആളുകൾക്ക്‌ കഴിയുമൊ ??

BCG വാക്സിനേഷൻ സ്വീകരിച്ച ജനങ്ങൾ കൂടുതലുള്ള രാജ്യങ്ങളിൽ കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് കുറവാണെന്ന് റിപ്പോർട്ട്.

ബിസിജി വാക്സിൻ സ്വീകരിച്ച ആളുകളിൽ കോവിഡ് -19 ബാധിച്ചുള്ള മരണനിരക്ക് കുറവാണെന്ന് ഡബ്ലിനിലെ ട്രിനിറ്റി കോളേജ് വാക്സിൻ പഠനവിഭാഗ വിദഗ്ധനായ പ്രൊഫ. ലൂക്ക് ഓ നീൽ പറഞ്ഞു. 70 വയസ്സിനു മുകളിലുള്ളവർക്ക് ബിസിജി വാക്സിൻ നൽകാൻ തീരുമാനിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ശാരീരിക അകലം പാലിക്കൽ, കൈ കഴുകൽ എന്നിവ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വയസും അതിൽ താഴെയുമുള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല. ക്ഷയരോഗത്തിനെതിരെ കുഞ്ഞുങ്ങൾക്ക് നൽകുന്ന BCG വാക്സിൻ 2015 മുതൽ അയർലണ്ടിൽ പൂർണ്ണമായും നിർത്തലാക്കിയിരുന്നു.
എല്ലാ കുട്ടികൾക്കും BCG വാക്‌സിൻ നൽകേണ്ടതില്ലെന്ന് ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയും ഹെൽത്ത്‌ ഇൻഫർമേഷൻ ആൻഡ് ക്വാളിറ്റി അതോറിറ്റിയും ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ നൽകിയതിനെ തുടർന്നാണ് അയർലണ്ടിൽ വാക്‌സിനേഷൻ നിർത്തലാക്കിയത്.

കോവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ നടക്കുകയാണെന്നും BCG വാക്‌സിനുമായി ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങളുടെ റിപ്പോർട്ടുകൾ ഉടനെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള കണ്ടെത്തലുകൾ തെളിയിക്കപ്പെട്ടാൽ ഐറിഷ് ജനത കോവിഡ് -19യെ പ്രതിരോധിക്കാൻ ശേഷിയുള്ളവരാണോ എന്ന് കണ്ടെത്താൻ സാധിക്കുമെന്നും
പ്രൊഫ. നീൽ പറഞ്ഞു.
വാക്‌സിൻ ലഭിച്ചവർക്ക് അഞ്ചാംപനി, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കുറവാണെന്നും ആറ് രാജ്യങ്ങളിലെ ആരോഗ്യവിദഗ്ദ്ധർ ബിസിജി വാക്സിനുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: