കോവിഡ് -19: ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് Free Now -ടാക്സി ചാർജുകളിൽ 50% കിഴിവ്

ഹെൽത്ത് കെയർ വർക്കർമാർക്കും മറ്റ് മെഡിക്കൽ സ്റ്റാഫുകൾക്കും ടാക്‌സി നിരക്കുകളിൽ 50% കിഴിവ് നൽകുമെന്ന് Free Now അറിയിച്ചു. Free Now ആപ്ലിക്കേഷൻ വഴിയാകും ഈ സേവനം ലഭ്യമാകുക.

ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയ പുതിയ സംവിധാനം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഉപയോക്താക്കൾക്ക് ടാക്സി പേയ്‌മെന്റിൽ 50% കിഴിവ് ലഭിക്കുന്നതിന് സഹായികമാകുമെന്നും കമ്പനി അറിയിച്ചു.

ആരോഗ്യമേഖലയിലെ സ്റ്റാഫുകൾ യാത്രകളുടെ തുടക്കത്തിൽ തന്നെ മെഡിക്കൽ ഐഡികാർഡുകൾ ഡ്രൈവർമാരെ കാണിക്കണമെന്നും അവർ പറഞ്ഞു.
കൊറോണ വൈറസിനെതിരെ പോരാടുന്ന അയർലണ്ടിലെ മെഡിക്കൽ പ്രാക്ടീഷണർമാർ, ആരോഗ്യ പരിപാലകർ, പ്രാഥമിക പരിചരണ സേവനങ്ങളിൽ ജോലി ചെയ്യുന്നവർ, പോർട്ടർമാർ, ക്ലീനർമാർ, ആശുപത്രി റിസപ്ഷനിസ്റ്റുകൾ എന്നിവരുൾപ്പെടെയുള്ള എല്ലാ ആരോഗ്യവകുപ്പ് ജീവനക്കാർക്കും ഈ പദ്ധതി പ്രയോജനപ്രദമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അവർ അറിയിച്ചു.

വൈറസിനെതിരെ പോരാടുന്നവരെ സഹായിക്കുന്ന Free Now-ന്റെ ഈ പദ്ധതിയെ ഞങ്ങൾ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഐറിഷ് ടാക്സി ഡ്രൈവേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ജോ ഹെറോൺ പറഞ്ഞു

Share this news

Leave a Reply

%d bloggers like this: