കോവിഡ് -19 വ്യാപനഘട്ടത്തിലെ ക്ഷേമ പദ്ധതികൾ : അയർലണ്ട് സർക്കാരിന്റെ മൂന്നു മാസത്തെ ചിലവ് 5 ബില്യൺ യൂറോ

കോവിഡ് -19 വ്യാപനത്തെ തുടർന്ന് അയർലണ്ട് സർക്കാർ പ്രഖ്യാപിച്ച വെൽഫെയർ പദ്ധതികളക്കായി മൂന്നു മാസത്തെക്ക് ഏകദേശം 5 ബില്യൺ ഡോളർ ചിലവാകുമെന്ന് ഇക്കണോമിക് & സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ESRI) പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു.

പകർച്ചവ്യാധി വ്യാപിക്കുന്ന ഈ ഘട്ടത്തിൽ സർക്കാർ പ്രഖ്യാപിച്ച എല്ലാ ക്ഷേമപദ്ധതികളും നടപ്പിലാക്കുമെന്നും അവർ പറഞ്ഞു.
വൈറസ്‌ വ്യാപനത്തെ തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. സർക്കാർ നടപ്പിലാക്കുന്ന ക്ഷേമപദ്ധതികൾ തൊഴിൽ നഷ്ടത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുമെന്നും റിപ്പോർട്ട്‌ പറയുന്നു.

മാർച്ച് അവസാന വാരത്തിൽ 283,037 പേർക്ക് തൊഴിലില്ലായ്മ വേതനം ലഭിക്കുകയും 25,104 പേർക്ക് കോവിഡ് -19 വേതന സബ്സിഡി സ്കീമിൽ നിന്നും പണം ലഭിക്കുകയും ചെയ്തു.

പാൻഡെമിക് തൊഴിലില്ലായ്മ വേതനം നൽകുക വഴി വരുമാനത്തിന്റെ 20% നഷ്ടപ്പെടുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കുമെന്നും ESRI അറിയിച്ചു. തൊഴിലില്ലായ്മ വർധിക്കുക വഴി പൊതുഖജനാവിൽ നിന്നുള്ള ചെലവ് വർധിക്കുമെന്നും ESRI വക്താവ് ബാറ റോൺട്രീ പറഞ്ഞു.

വൈറസ് വ്യാപനം തൊഴിലില്ലായ്മ വർദ്ധിക്കുന്നതിനും നികുതി വരുമാനം കുറയുന്നതിനും കാരണമായി.
100,000 പേർക്ക് തൊഴിൽ നഷ്ടപ്പെടുകയാണെങ്കിൽ അവരുടെ ക്ഷേമച്ചെലവിനായി മൂന്നുമാസക്കാലത്തേക്ക് 800 മില്യൺ യൂറോ സർക്കാർ കണ്ടെത്തേണ്ടി വരുമെന്നും ESRI അറിയിച്ചു.
തൊഴിലില്ലായ്മ ആഘാതം സൃഷ്ടിക്കുന്നത് താഴ്ന്ന വരുമാനമുള്ളവരെക്കാൾ കൂടുതൽ ഉയർന്ന വരുമാനമുള്ളവരിലാണ്. വരുമാനത്തിൽ വലിയ ഇടിവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: