സ്ട്രോബെറി വിളവെടുപ്പിന്   ബൾഗേറിയയിൽ  നിന്ന് നൂറു കണക്കിന്  തൊഴിലാളികൾ, ഡബ്ലിനിലെ കീലിങ്‌സിനെതിരെ പ്രതിഷേധം

നിരവധി  മലയാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന ഡബ്ലിൻ എയർപോർട്ടിന് അടുത്തുള്ള Keelings -ൽ സ്ട്രോബെറി വിളവെടുപ്പിനായി ബൾഗേറിയയിൽ നിന്നും നൂറിലധികം തൊഴിലാളികളെ അയർലണ്ടിലേയ്ക്ക് കൊണ്ട് വരുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം. സാങ്കേതികമായി  യൂറോപ്പ്യൻ തൊഴിലാളികൾക്ക് ഇഷ്ട്ടമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യാൻ അവകാശമുണ്ടെങ്കിലും കോവിഡ് പടരുന്ന സാഹചര്യത്തിൽ തൊഴിലാളികളെ കൊണ്ടുവരാനുള്ള നടപടിയ്ക്കെതിരെ ടി.ഡി മാർ അടക്കം പ്രതികരിച്ചതിന് തുടർന്ന് കീലിങ്സ് പ്രസ്താവന ഇറക്കി.

അയർലണ്ടിൽ തൊഴിൽ നഷ്ടപ്പെട്ടവരെ പരിഗണിച്ചില്ല എന്നതാണ് ഒരു പരാതി. ഒപ്പം കോവിഡ് പടരുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും തൊഴിലാളികളെ കൊണ്ടുവരുന്നത് ആരോഗ്യ പരമായ കാരണങ്ങളാണ് ചിലർ ഉയർത്തുന്ന പരാതി.
 തങ്ങൾ  HSE നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും തദ്ദേശീയരായ ജോലിക്കാർ തങ്ങൾക്കുണ്ടെന്നും കീലിങ്സ് അവരുടെ   ഫേസ്ബുക്കിലൂടെ അറിയിച്ചെങ്കിലും  അവരെ ബഹിഷ്കരിക്കാൻ ഉള്ള ആഹ്വാനങ്ങൾ കൊണ്ട് നിറയുകയാണ് ഉണ്ടായത്.

Share this news

Leave a Reply

%d bloggers like this: