കോവിഡ് -19: നഴ്‌സുമാരിൽ രോഗവ്യാപനം കൂടുന്നു

അയർലണ്ടിലെ കോവിഡ് -19 ബാധിച്ചവരിൽ 9.2% നഴ്സുമാരാണെന്ന് HSE റിപ്പാർട്ട്.
രാജ്യത്ത് ഇതുവരെ രോഗനിർണ്ണയം നടത്തിയവരിൽ പത്തിലൊന്നുപേർ നഴ്സുമാരാണ്. രോഗം സ്ഥിരീകരിച്ചവരിൽ നാലിലൊന്നുപേർ ആരോഗ്യ പ്രവർത്തകരാണെന്ന് ഐറിഷ് നഴ്‌സസ് & മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) അറിയിച്ചു.

ഏപ്രിൽ 11 വരെ രോഗനിർണയം നടത്തിയ 9,599 കേസുകളിൽ 2,501 ആരോഗ്യ പ്രവർത്തകരാണ് (26%). അതിൽ മൂന്നിലൊന്ന് (883) പേർ നഴ്‌സുമാരാണെന്നും INMO അറിയിച്ചു.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചത് അയർലൻഡിലാണെന്നും INMO അറിയിച്ചു.

യൂറോപ്പിൽ കോവിഡ് -19 ബാധിച്ചവരിൽ 9 മുതൽ 26 ശതമാനം വരെ ആരോഗ്യ പ്രവർത്തകരാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ കണ്ടെത്തി. ആരോഗ്യ പ്രവർത്തകർക്കിടയിൽ യൂണിവേഴ്സൽ ഫേസ്മാസ്ക് പോളിസി നടപ്പിലാക്കണമെന്നും വൈറസ്‌ ബാധിതരുടെ സ്ഥിതിവിവരക്കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും INMO അറിയിച്ചു.

കോവിഡ് -19 ന്റെ വ്യാപനം പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചുവെന്നും ആരോഗ്യ പ്രവർത്തകരിൽ അണുബാധയുടെ തോത് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുമെന്നും INMO ജനറൽ സെക്രട്ടറി ഫിൽ നിഗേ പറഞ്ഞു.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും PPE ഉറപ്പാക്കണമെന്നും അവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: