കുട്ടികളുടെ ജനന രജിസ്ട്രേഷൻ തടസ്സപെടുന്നു; ഓൺലൈൻ സാദ്ധ്യതകൾ ഉപയോഗിക്കും

4,000-ത്തോളം കുഞ്ഞുങ്ങളുടെ ജനനരജിസ്ട്രേഷനായി ഓൺലൈൻ സാധ്യതകൾ ഉപയോഗിക്കും,
സാമൂഹിക വകുപ്പു മന്ത്രി റെജീന ഡോഹെർട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് -19 വ്യാപനത്തെ തുടർന്ന് 4,000-ത്തോളം നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷൻ മുടങ്ങിയതിനെ തുടർന്ന് രജിസ്ട്രേഷനായുള്ള ഓൺലൈൻ സാധ്യതതകൾ ഉപയോഗിക്കാൻ സർക്കാർ തീരുമാനിച്ചു.
മാതാപിതാക്കൾക്ക് അവരുടെ കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷൻ ഫോമുകൾ ഇമെയിൽ വഴിയോ തപാൽ വഴിയോ അയക്കാമെന്നും ഇതിനുള്ള നടപടികൾ ജനറൽ രജിസ്റ്റർ ഓഫീസ് സ്വീകരിച്ചിട്ടുണ്ടെന്നും സാമൂഹിക-സംരക്ഷണ വകുപ്പു മന്ത്രി റെജീന ഡോഹെർട്ടി അറിയിച്ചു.

1864-ലെ ജനനരജിസ്ട്രേഷൻ നിയമപ്രകാരം നവജാതശിശുക്കളുടെ ജനന രജിസ്ട്രേഷനായി മാതാപിതാക്കൾ നേരിട്ട് ജനറൽ രജിസ്റ്റർ ഓഫീസിൽ എത്തണം. എങ്കിൽ മാത്രമേ ജനനരജിസ്ട്രേഷൻ ചെയ്യാൻ സാധിക്കൂ. എന്നാൽ ഈ സാഹചര്യത്തിൽ അത് സാധ്യമല്ലാത്തതിനാൽ ഓൺലൈൻ സാധ്യതകൾ ഉപയോഗിക്കാമെന്നും അവർ പറഞ്ഞു.

ഡബ്ലിനിലെ മലാഹൈഡിൽ നിന്നുള്ള ആരോൺ റാഫെർട്ടിയാണ് ജനനരജിസ്ട്രേഷൻ ആദ്യമായി ഓൺലൈനിൽ ചെയ്തത്.
കുഞ്ഞുങ്ങളുടെ ജനനരജിസ്ട്രേഷൻ ചെയ്യാത്ത മാതാപിതാക്കൾ സിവിൽ രജിസ്ട്രേഷന്റെ ഈ പുതിയ പദ്ധതി ഉപയോഗിക്കണമെന്നും മന്ത്രി ഡോഹെർട്ടി പറഞ്ഞു.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കാരണം രജിസ്ട്രേഷൻ മുടങ്ങാതിരിക്കാൻ പുതിയ രീതികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഈ പദ്ധതി വളരെ ലളിതവും സുതാര്യവുമാണെന്നും രജിസ്ട്രാർ ജനറൽ ടി.ജെ. ഫ്ലെമിംഗ് പറഞ്ഞു.
കൂടുതൽ വിവരങ്ങൾ രജിസ്ട്രേഷൻ വകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: