കാലവധി തീരുന്ന ഡ്രൈവർ ലൈസൻസ്, പെർമിറ്റ്സ്, NCTs എന്നിവക്ക് 4 മാസത്തേക്ക് ഇളവ് അനുവദിക്കും

ജൂൺ 30ന് മുന്നെ കാലവധി തീരുന്ന എല്ലാ ഡ്രൈവിങ്ങ് ലൈസൻസുകൾക്കും, ലേണേഴ്സ് പെർമിറ്റുകൾക്കും, NCT (National Car Test) കൾക്കും 4 മാസക്കാലയളവിലേക്ക് പുതുക്കൽ നീട്ടി നൽകാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഡിപ്പാർട്ട്മെൻ്റ് വ്യക്താവ് Liz Canavan അറിയിച്ചു. കൊറോണ വ്യാപനത്തിൻ്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിക്കുന്നതിൻ്റെ നിയന്ത്രണങ്ങൾ തുടരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

ഇതിൻ്റെ വ്യവസ്ഥ ഇപ്രകാരമായിരിക്കുമെന്ന് ഗവൺമെൻ്റ് ഒഫിഷ്യൽസ് അറിയിച്ചു. അതായത്, ഇന്ന് ലൈസൻസ് കാലാവധി തീരുന്ന ഒരാൾക്ക് നാളെ മുതൽ 4 മാസത്തേക്ക് പുതുക്കേണ്ടതില്ല. നാളെ മുതൽ 4 മാസത്തേക്കു കൂടി സർക്കാർ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ സ്വമേധയ അതിന് മൂല്യം ഉണ്ടായിരിക്കും. ജൂൺ 30 ന് മുന്നെ കാലവധി തിരുന്ന ദിവസം മുതൽ 4 മാസത്തെ ഇളവാണ് ഇതുമായി ബസപ്പെട്ടവർക്ക് ലഭിക്കുക.

ഇനിയൊരറിയിപ്പ് ഉണ്ടാവുന്നതു വരെ ഡ്രൈവിക്ക് ടെസ്റ്റുകൾ ഉണ്ടായിരിക്കില്ല. ഇതുവരെ ലൈസൻസിനായി അപേക്ഷിച്ചിട്ടുള്ളവരുടെ ഉൾപ്പടെ ടെസ്റ്റുകൾ പിന്നീട് റീഷെഡുൾ ചെയ്ത് നടത്തുന്നതായിരിക്കും. ഡ്രൈവിങ്ങ് ടെസ്റ്റിനായുള്ള അപേക്ഷകളിൽ RSA തുടർ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ടെസ്റ്റുകൾ പിന്നീട് മാത്രമേ നടത്തു എന്നും തിരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ എല്ല ഡ്രൈവിങ്ങ് സ്കൂളുകളും സാമൂഹ്യ നിയന്ത്രണത്തിൻ്റെ ഭാഗമായി അടഞ്ഞുകിടക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: