കൊറോണ വൈറസ്: അയർലണ്ടിലെ അടുത്തഘട്ട നിയന്ത്രണങ്ങൾ എന്തൊക്കെ…?

കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് വെളിവാക്കുന്ന സർക്കാർ മെമ്മോ പുറത്തുവിട്ടു.

വാടക മരവിപ്പിക്കൽ, കുടിയൊഴിപ്പിക്കൽ നിരോധനം തുടങ്ങിയ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ വിപുലീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണമെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും നിർദ്ദേശിച്ചിരുന്നു. വരുന്ന മാസങ്ങളിൽ പ്രത്യേക ക്ഷേമ പെയ്‌മെന്റുകൾ റദ്ധാക്കാൻ സാധ്യതയുണ്ട്.

ബിസിനസുകൾ, വിദ്യാഭ്യാസം തുടങ്ങി നിരവധിമേഖലകളിലെ നിയന്ത്രണങ്ങൾ തൊഴിലില്ലായ്മ, വരുമാനം കുറയുക, കടം വർദ്ധിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് കാരണമായി. ഈ സാഹചര്യത്തിൽ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, സമ്പദ്‌വ്യവസ്ഥ, വരുമാനത്തിലുണ്ടായ കുറവ്, രാജ്യത്ത് പ്രവേശിക്കുന്നവർക്കുള്ള നടപടിക്രമങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ സർക്കാർ മെമ്മോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ആരോഗ്യവിദഗ്ധരുടെ നിഗമനം പോലെ ജൂൺ വരെ പകർച്ചവ്യാധി തുടരുകയാണെങ്കിൽ വാടക മരവിപ്പിക്കലും മറ്റ് താൽക്കാലിക നിയന്ത്രണങ്ങളും നീട്ടുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
പകർച്ചവ്യാധി ജൂൺ വരെ തുടരുകയാണെങ്കിൽ 350 യൂറോ പാൻഡെമിക് തൊഴിലില്ലായ്മ പേയ്‌മെന്റ് നൽകുന്നത് പുനഃപരിശോധിക്കേണ്ടി വരുമെന്ന് ധനകാര്യവകുപ്പു മന്ത്രി പാസ്ചൽ ഡൊനോഹോ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: