ശിശുസംരക്ഷണം: ആരോഗ്യപ്രവർത്തകരുടെ പങ്കാളിക്ക് ശമ്പളത്തോടു കൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി

കോവിഡ്-19ന് എതിരെ പോരാടുന്ന പബ്ലിക് സെക്ടറിലെ ആരോഗ്യ പ്രവർത്തകരുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളും, ക്രഷുകളും ഉൾപ്പെടെയുള്ള എല്ലാ ശിശുസംരക്ഷണ സ്ഥാപനങ്ങളും അടച്ചതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ കുട്ടികളുടെ പരിപാലനം ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് ഈ നിർദ്ദേശം നടപ്പിലാക്കുന്നത്.

ശിശുസംരക്ഷണം ആവശ്യമുള്ള ആരോഗ്യപ്രവർത്തകർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നുവെന്നും
അത് പരിഹരിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ പങ്കാളികൾക്ക് ശമ്പളത്തോടുകൂടിയ അവധി നൽകാനുള്ള നടപടികൾ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) നടപ്പിലാക്കുമെന്നും വരദ്കർ പറഞ്ഞു.

കുട്ടിയുടെ രക്ഷകർത്താക്കൾ രണ്ടുപേരും ആരോഗ്യ പ്രവർത്തകരാണെങ്കിൽ ഈ പദ്ധതി ഇത്തരം കുടുംബങ്ങൾക്ക് പ്രയോജനപ്പെടില്ല. ഇങ്ങനെയുള്ളവരുടെ ശിശു സംരക്ഷണത്തിന് മറ്റ് പോംവഴികൾ തേടേണ്ടതായിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: