പ്രസവാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കുന്നവർക്ക് കോവിഡ് -19 വേതന സബ്‌സിഡി നൽകണമെന്ന് ട്രേഡ് യൂണിയനുകൾ

പ്രസവാവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാനൊരുങ്ങുന്ന സ്ത്രീകൾക്ക് പാൻഡെമിക് വേതന സബ്സിഡി പദ്ധതിക്കായി അപേക്ഷിക്കുവാൻ സാധിക്കില്ലെന്ന നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് ട്രേഡ്യൂണിയൻ അറിയിച്ചു.

കോവിഡ് -19 Temporay wage subsidy scheme (TWSS)- മായി ബന്ധപ്പെട്ട അപാകതകൾ ചൂണ്ടികാണിക്കുന്നതിനായി നാഷണൽ വിമൻസ് കൗൺസിൽ ഓഫ് അയർലൻഡും Siptu, ICTU തുടങ്ങിയ ട്രേഡ് യൂണിയനുകളും ധനമന്ത്രി പാസ്ചൽ ഡൊനോഹോയ്ക്ക് കത്തയച്ചു.

പകർച്ചവ്യാധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിന്റെ ഈ പദ്ധതി റവന്യൂ വകുപ്പിന്റെ കീഴിലാണ് നടപ്പിലാക്കുന്നത്. താൽ‌ക്കാലിക വേതന സബ്‌സിഡി സ്കീം ഒരു തൊഴിലാളിക്ക് 410 യൂറോ വരെ ലഭിക്കും. എന്നാൽ പ്രസവാവധി കഴിഞ്ഞ് ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് സബ്സിഡി നൽകാൻ സാധിക്കില്ലെന്ന് തൊഴിലുടമകൾ. ഈ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്നും ഉത്തരവിൽ മാറ്റം വരുത്തണമെന്നും ട്രേഡ് യൂണിയനുകൾ ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ജനുവരി/ഫെബ്രുവരി മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് സബ്‌സിഡി നൽകുന്നത്. കഴിഞ്ഞ മാസങ്ങളിൽ പ്രസവാവധിയിൽ പോയവർക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും അതിനാൽ അവർക്ക് സബ്സിഡി നൽകാൻ സാധിക്കില്ലെന്ന സാങ്കേതിക വാദമാണ് ഉയരുന്നത്.

സബ്‌സിഡി നൽകുന്നതിന് തൊഴിലുടമ ജീവനക്കാരന്റെ ആവറേജ് റവന്യൂ നെറ്റ് വീക്ക്‌ലി പേ (ARNWP) എത്രയാണെന്ന് അറിയിക്കണമെന്ന് സബ്സിഡിയുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
പ്രസവാവധിയിലായിരുന്ന സ്ത്രീകൾക്ക് ഒരു സാമൂഹ്യക്ഷേമ പേയ്‌മെന്റ് ലഭിക്കുന്നുണ്ട്. എന്നാൽ അവരുടെ തൊഴിൽ വേതനവുമായി ഇതിന് യാതൊരു ബന്ധവുമില്ല. അക്കാരണത്താൽ അവറേജ് വീക്കിലി വേതനം കണക്കാക്കാനാവില്ലെന്നത് വസ്തുതയാണ്.

എന്നാൽ ഈ മാർഗനിർദ്ദേശങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രസവാവധി കഴിഞ്ഞ് എത്തുന്നവരെയും ഇതിനായി പരിഗണിക്കണമെന്നും അവർ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: