കൊറോണ വൈറസ്; മരണം 1000 കഴിഞ്ഞു, രോഗികൾ 18000-വും, ആഗോള മരണം 2 ലക്ഷത്തോടടുക്കുന്നു

അയറീഷ് National Public Health Emergency Team (NPHET) ൻ്റെ റിപ്പോർട്ട് പ്രകാരം കോവിഡ് മരണം 1014 ആണ്. ഇന്നലെ മരിച്ച 37 രോഗികളും കൊറോണ സ്ഥിരീകരണമില്ലാതെ മരിച്ച 185 പേരും ഉൾപ്പടെയാണിത്. European Centre for Disease Control (ECDC)-ൻ്റെ ഗൈഡ് ലൈൻസ് അനുസരിച്ച് ഈ 185 മരണണങ്ങൾ കൊറോണ ബാധമൂലം ആകാമെന്നാണ് പ്രാധമിക നിരീക്ഷണം.

അയർലണ്ടിൽ ഇന്നലെ വൈകുന്നേരം വരെ സ്ഥിരീകരിച്ചു പുതിയ 577 കേസുകൾ ഉൾപ്പടെ ആകെ രോഗികൾ 18184 ആണ്. രോഗ വർദ്ധന നിരക്ക് 3.3 ശതമാനമായി കുറഞ്ഞു. മുൻ ദിവസങ്ങളിൽ ഇത് 5.6 ശതമാനമായിരുന്നു. ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് കണക്കുകൾ പ്രകാരം രാജ്യത്തെ നേഴ്സിങ്ങ് ഹോമുകളിൽ രോഗികളുടെ 198 ക്ലസ്‌റ്റേഴ്സാണുള്ളത്. ഇതിലാകെ 2500 രോഗികകാണുള്ളത്. 208 രോഗികൾ ആശുപത്രികളിൽ ചികിൽസയിലാണ്. ബാക്കിയുള്ളവർ റെസിഡൻഷ്യൽ ഹോം ക്ലസ്റ്ററുകളിലാണ്.

ഇന്ത്യയിൽ കോവിഡ്‌ രോ​ഗികൾ 24000 കടന്നു. മരണം 778. വെള്ളിയാഴ്‌ച 55 പേർകൂടി മരിച്ചു. 1218 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. രോ​ഗികളുടെ എണ്ണത്തിൽ കേരളം 13–-ാമതാണ്‌.

മഹാരാഷ്‌ട്രയിൽ രോഗബാധിതർ 6817 ലെത്തി. 18 പേർകൂടി മരിച്ചതോടെ ആകെ മരണം 301. വെള്ളിയാഴ്‌ച മുംബൈയിൽ 11 പേർ മരിച്ചു. 357 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ മരണം 127. മധ്യപ്രദേശിൽ ഒമ്പതു മരണംകൂടി. ആകെ 92.

കേരളത്തിൽ കോവിഡ്‌ ചികിത്സയിലായിരുന്ന‌ നാലുമാസം പ്രായമുള്ള പെൺകുഞ്ഞ്‌ മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് വടക്കാങ്ങരപറമ്പിൽ അഷറഫിന്റെയും ആസിഫയുടെയും മകൾ നൈഫ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ്‌ മരണം‌. ഹൃദയാഘാതമാണ്‌ മരണകാരണം.
ജന്മനാ ഹൃദ്‌രോഗവും വളർച്ചക്കുറവും ഉണ്ടായിരുന്ന കുഞ്ഞ് മൂന്ന് മാസമായി ചികിത്സയിലായിരുന്നു. ഇതോടെ കേരളത്തിൽ മരണം 3 ആയി. 119 പേർ നിലവിൽ ചികിൽസയിലാണ്. 331 പേർക്ക് ഇതുവരെ രോഗം ഭേതമായി.

ലോകത്താകെ രോഗബാധിതർ 28 ലക്ഷമായി. 1.96 ലക്ഷം പേർ ഇതിനോടകം മരിച്ചു. 7.75 ലക്ഷം പേർ ഇതുവരെ രോഗമുക്തരായി. ഇതുവരെ കോവിഡ് 19 റിപ്പോർട്ട് ചെയ്തത് 193 രാജ്യങ്ങളിലാണ്. അമേരിക്കയിൽ മാത്രം മരണം 52000 കടന്നു.

Share this news

Leave a Reply

%d bloggers like this: