കൊറോണ വൈറസ് രോഗികളിൽ സൈലന്റ് ഹൈപ്പോക്സിയ: മുന്നറിയിപ്പ് നൽകി ഡോക്ടർമാർ

കോവിഡ് -19 രോഗികളിൽ ബ്ലഡ്‌-ഓക്സിജൻ സാച്ചുറേഷൻ അളവ് വളരെ കുറയുന്നതായി കണ്ടെത്തി. ഈ അവസ്ഥയിലുള്ള രോഗികൾക്ക് സാധാരണ ഗതിയിൽ ശ്വാസോച്ഛ്വാസം നടത്താൻ സാധിക്കില്ല.

സൈലന്റ് ഹൈപ്പോക്സിയ എന്നറിയപ്പെടുന്ന ഈ രോഗം കണ്ടുപിടിക്കാൻ വളരെ പ്രയാസമാണെന്നും ഇത് പലപ്പോഴും മരണത്തിനു തന്നെ കാരണമായേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ഈ രോഗികൾക്ക് സാധാരണ അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം (Ards) ഉണ്ടാകില്ല.

ശ്വാസകോശത്തിന് അവശ്യമായ ഓക്സിജൻ ലഭിക്കാത്ത അവസ്ഥയാണിത്. റോയൽ കോളേജ് ഓഫ് സർജനിലെ ഐറിഷ് ഡോക്ടർമാർ മുന്നറിയിപ്പ് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് അയർലണ്ടിലെ റെസ്പിറേറ്ററി മെഡിസിൻ കൺസൾട്ടന്റ് പ്രൊഫ. റിച്ചാർഡ് കോസ്റ്റെല്ലോ പറഞ്ഞു.

പ്രൊഫസർ കോസ്റ്റെല്ലോ, കാർഡിയോളജിസ്റ്റ് ഡോ. ടോം മക്നെനറി, ഡോ. സിയാര ഗഫ് എന്നിവരുടെ ഗവേഷണ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്ന മാർഗങ്ങൾ ഉപയോഗിച്ച് രോഗം വരാൻ സാധ്യതയുള്ളവരെ വേഗം തിരിച്ചറിയാൻ സാധിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് തീവ്രപരിചരണത്തിലേക്ക് പോകുന്നതിന് മുമ്പായി രോഗികൾക്ക് ഓക്സിജൻ നൽകുമെന്നും ഇത് വെന്റിലേറ്ററിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്ദ്ധർ പറഞ്ഞു.

ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ തന്നെ അടുത്തുള്ള GP-യുമായി ബന്ധപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: