അയർലണ്ടിൽ നിയന്ത്രണങ്ങൾ മെയ് 18 വരെ തുടരും, 5 കി.മി. വ്യായാമത്തിനായി പോകാം;സെപ്റ്റംബർ വരെ സ്കൂളുകൾ തുറക്കില്ല.

അയർലണ്ടിൽ നിയന്ത്രണങ്ങൾ മെയ് 18 വരെ തുടരുമെന്ന് പ്രധാനമന്ത്രി ലിയോ വരാദ്ക്കർ അറിയിച്ചു, ചെറിയ ഇളവുകൾ പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച മുതൽ വ്യായാമത്തിനായി 5 കിലോമീറ്റർ ദൂരം പോകുന്നതിൽ തടസ്സമില്ല. അത് പോലെ വീട്ടിൽ തന്നെ കഴിയാൻ 70 – നു മുകളിലുള്ളവർക്കും ഇതാദ്യമായി 5 കിലോമീറ്റർ വ്യായാമത്തിനായി ഒറ്റയ്ക്ക് പുറത്തു പോകാൻ അനുവാദം.ഈ വർഷം സെപ്റ്റംബർ വരെ സ്കൂളുകൾ തുറക്കില്ല.

മെയ് 18 -നു ശേഷം മൂന്ന് ആഴ്ച വീതമുള്ള അഞ്ച് ഘട്ടമായി മാത്രമേ നിയന്ത്രങ്ങൾ നീക്കുകയുള്ളു.

ഇന്ന് ( 1 മെയ്) 34  പേരാണ്  കോവിഡ് ബാധിച്ചു മരിച്ചത്.
ഇതുവരെ മരിച്ചവരുടെ എണ്ണം 1265 -ആയി.

Share this news

Leave a Reply

%d bloggers like this: