കൊറോണ കാലത്തെ മാനസീക ഉല്ലാസത്തിനായി ക്രാന്തി അയർലൻഡ് അവതരിപ്പിക്കുന്ന അടുത്ത വിനോദ പരിപാടി ഇന്ന് വൈകിട്ട് ആറു മണിക്ക്. പാടുന്നത് ദ്രോഹഡയിൽ നിന്നുള്ള ജിഷ അജീഷ്

മിക്ക ലോക രാജ്യങ്ങളും ലോക് ഡൌണിൽ ആണ്. കൊറോണയുടെ പിടിയിലും ആണ്. ഉറ്റവരെകുറിച്ചും ഉടയവരെകുറിച്ചും ഉള്ള ആശങ്കയും ടെൻഷനും. ഒപ്പം ലോക്ക്ഡൗണിന്റ ബോറടിയും. ഇതിനു ഒരു ചെറിയ ബ്രേക്ക്‌ നൽകുക എന്ന ഉദ്ദേശത്തോടെയാണ് ക്രാന്തി വിനോദ പരിപാടികൾക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ മൂന്നു പരിപാടിയും വൻ വിജയവും ആയിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ലോകമെമ്പാടും നിന്നും വൻ പിന്തുണയാണ് ലഭിച്ചത്. എല്ലാ ലൈവ് വീഡിയോയും പതിനായിരകണക്കിന് റീച്ചിലേക്ക് എത്തി. ഈ ആഴ്ച ക്രാന്തി എഫ്ബി പേജിൽ അതിഥിയായി എത്തുന്നത് അയർലണ്ടിലെ ദ്രോഹഡയിൽ ഉള്ള ഗായിക ജിഷ അജീഷ് ആണ്. പത്തു വയസ് ഉള്ളപ്പോൾ കട്ടപ്പന സംഗീതഭവനിൽ പാട്ട് പാടി തുടങ്ങിയ ജിഷ അജീഷ് അയർലണ്ടിലെ സോൾ ബീറ്റ്സിൽ 2010 മുതൽ പാടുന്നു. ഇന്നു വൈകിട്ട്
ആറു മണിക്ക് ക്രാന്തിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ജിഷ ലൈവിൽ വരുന്നത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: