ഡബ്ലിനിലെ നഴ്സിംഗ് ഹോമിൽ 106-ാം ജന്മദിനം: മെയ്‌ സ്പെയിനിന് ആശംസകളുമായി സ്റ്റാഫുകളും ബന്ധുക്കളും

ഡബ്ലിനിലെ രത്‌ഗറിലെ ഓർവെൽ ഹെൽത്ത്കെയർ നഴ്‌സിംഗ് ഹോമിൽ താമസിക്കുന്ന മെയ്‌ സ്‌പെയിനിന്റെ 106-ാം ജന്മദിനം സ്റ്റാഫുകൾക്കൊപ്പം ആഘോഷിച്ചു. നഴ്സിംഗ് ഹോമിന്റെ ഗേറ്റിന് പുറത്ത് മെയ്‌ സ്‌പെയിനിന് ആശംസകളുമായി അവരുടെ കുടുംബവും എത്തി.

106-ാം ജന്മദിനം കുടുംബാംഗങ്ങളുമായി ആഘോഷിക്കാൻ കഴിയാത്തതിനാൽ നഴ്സിംഗ് ഹോം സ്റ്റാഫുകൾ ജന്മദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. പിറന്നാളുകാരിക്ക് കേക്കും പൂക്കളും നൽകി.

നഴ്സിംഗ് ഹോമിലെ ഓരോരുത്തർക്കും നന്ദി പറയുന്നതായും ഒരുപാട് സന്തോഷത്തിലാണെന്നും മെയ്‌ സ്പെയിൻ പറഞ്ഞൂ. 2015 ൽ പുറത്തിറങ്ങിയ ഓൾഡർ ദാൻ അയർലൻഡ് എന്ന ഡോക്യുമെന്ററിയിലെ അഭിനേത്രിയാണ് ഈ നൂറ്റിയാറുകാരി.

ഓർവെൽ നഴ്സിംഗ് ഹോമിലെ എല്ലാ ജീവനക്കാർക്കും ഞങ്ങളുടെ നന്ദിയും സ്നേഹവും അറിയിക്കുന്നതായി മെയ്‌ സ്പെയിനിന്റെ കുടുംബം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: