കോവിഡ് -19 പരിശോധന ഫലം ഒരു മണിക്കൂറിനുള്ളിൽ: ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ബെൽഫാസ്റ്റ് സർവകലാശാലയും ഡബ്ലിൻ കമ്പനിയും

ബെൽഫാസ്റ്റിൽ ക്വീൻസ് യൂണിവേഴ്സിറ്റിയും ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയും സഹകരിച്ച് കോവിഡ് -19 ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തതായി റിപ്പോർട്ട്‌. ഇതിൻ്റെ സഹായത്തോടെ സാമ്പിൾ ശേഖരിച്ച് ഒരു മണിക്കൂറിനുള്ളിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു.

സാൻഡിഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈബർ‌ജെൻ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡ്, ചൈനയിലെ മെഡ്‌കാപ്റ്റെയ്‌ൻ, ഇറ്റലിയിലെ IRCCS ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള നിരവധി ഏജൻസികളുമായി സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

കോവിഡ് -19 ഡയഗ്നോസ്റ്റിക് ടെസ്റ്റ് വികസിപ്പിക്കുന്നതിനായി EU H 2020 ഫണ്ടിൽ നിന്നും 930,000 യൂറോ ലഭിച്ചതായും, ഒരു മണിക്കൂറിനുള്ളിൽ പരിശോധന ഫലങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ക്വീൻസ് യൂണിവേഴ്സിറ്റി അറിയിച്ചു.

കോവിഡ് -19 ടെസ്റ്റുകൾ നടത്താൻ കൂടുതൽ ക്ലിനിക്കുകളെ പ്രാപ്തമാക്കുമെന്നും പരിശോധനകൾക്കായി ഒരു ലബോറട്ടറിയെ തന്നെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുമെന്നും സമയനഷ്ടം കുറയ്ക്കാൻ സാധിക്കുമെന്നും ക്വീൻസ് യൂണിവേഴ്‌സിറ്റിയിലെ പ്രധാന ഗവേഷകനായ പ്രൊഫസർ ക്ലിഫ് ടാഗാർട്ട് പറഞ്ഞു. ദ്രുതഗതിയിലുള്ള രോഗനിർണയം രോഗനിയന്ത്രണത്തിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: