കോവിഡ് -19; രോഗവ്യാപനം പിടിച്ചുകെട്ടി അയർലൻഡ്

കോവിഡ് -19 ന്റെ വ്യാപനം തടയുക എന്ന ലക്ഷ്യം അയർലൻഡ് ഇതിനോടകം കൈവരിച്ചു. മാർച്ച് പകുതി മുതൽ പുതിയ രോഗബാധയുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാൻ രാജ്യത്തിന് കഴിഞ്ഞു.

ഡബ്ലിനിലെ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ (എൻ‌പി‌ഇ‌ഇടി) ഏറ്റവും പുതിയ വെളിപ്പെടുത്തൽ അനുസരിച്ച്, രാജ്യത്തെ ഓരോ പോസിറ്റീവ് കേസുകളിൽ നിന്നും എത്ര വ്യാപനം ഉണ്ടാകുന്നു എന്നതിന്റെ അളവ് ഇപ്പോൾ 0.5 നും 0.6 നും ഇടയിലായിലേക്ക് താഴ്ന്നു. രോഗം പടരുന്നത് തടയുകയെന്ന ലക്ഷ്യം നേടാൻ സാധിച്ചു എന്നും ചീഫ് മെഡിക്കൽ ഓഫീസർ ടോണി ഹോളോഹാൻ പറഞ്ഞു. ഇത് എളുപ്പമയിരുന്നില്ലെന്നും കൂട്ടായ പരിശ്രമത്തിലൂടെ നേടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും, എന്നാൽ വരും ദിവസങ്ങളും വളരെ പ്രധാനപെട്ടതാന്നെന്നും ഐറിഷ് എപ്പിഡെമോളജിക്കൽ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ ഡോ. ഫിലിപ്പ് നോലൻ പറഞ്ഞു.

കൂടാതെ 96% ആളുകൾ ഇപ്പോൾ കൂടുതൽ തവണ കൈകഴുകുന്നു. 91% ആളുകൾ സാമൂഹിക അകലം പാലിക്കുന്നു. ഇത് പ്രധാനമായും അനുകൂല മാറ്റത്തിന് കാരണമായെന്നും നോലൻ പറഞ്ഞു.

അതേസമയം, ലോകാരോഗ്യസംഘടനയുടെ മാർഗ്ഗനിർദ്ദേശമനുസരിച്ച് രോഗലക്ഷണമുള്ള, എന്നാൽ കോവിഡ് 19- സ്ഥിരീകരിക്കാത്ത, വ്യക്തി മരിച്ചാൽ അത് മരണനിരക്കിൽ ഉൾപ്പെടുത്തുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു.

Share this news

Leave a Reply

%d bloggers like this: