കോവിഡ് -19: പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി അഞ്ച് പ്രധാന ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തി

നിലവിലുള്ള കോവിഡ് -19 പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ലിയോ വരദ്കർ അഞ്ച് പ്രധാന ഐറിഷ് ബാങ്കുകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്തി.

മോർട്ട്ഗേജ് ബ്രേക്ക് ലഭിക്കുന്ന ആർക്കും വായ്പ കാലാവധി നീട്ടാൻ കഴിയുമെന്ന് ബാങ്കുകൾ സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് പ്രതിമാസ തിരിച്ചടവ് വർദ്ധനവ് നേരിടേണ്ടിവരില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എ.ഐ.ബി, ബാങ്ക് ഓഫ് അയർലൻഡ്, അൾസ്റ്റർ ബാങ്ക്, ടി.എസ്.ബി, കെ.ബി.സി എന്നീ അഞ്ച് പ്രധാന ബാങ്കുകളുടെ ചീഫ് എക്സിക്യൂട്ടീവുകൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ മോർട്ട്ഗേജ് ഉടമകൾക്ക് പണമടയ്ക്കൽ ഇളവുകൾ ആറുമാസത്തേക്ക് നീട്ടാനുള്ള ബാങ്കുകളുടെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

ഈ പ്രതിസന്ധി ഘട്ടത്തിൽ ബിസിനസുകൾക്കും, മോർട്ട്ഗേജ് ഉപഭോക്താക്കൾക്കും, അവരുടെ വായ്പയുടെ കാലാവധി നീട്ടാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇതെന്നും ആളുകളുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കില്ലെന്നും ലിയോ വരദ്കർ പറഞ്ഞു.

ധനമന്ത്രി പാസ്ചൽ ഡൊനോഹോയ്‌, ബിസിനസ് എന്റർപ്രൈസ് ഇന്നൊവേഷൻ മന്ത്രി ഹെതർ ഹംഫ്രീസ് എന്നിവർക്കൊപ്പം ബാങ്ക് മേധാവികളെ സന്ദർശിച്ച പ്രധാനമന്ത്രി അടുത്ത ആഴ്ചയിൽ ബാങ്കുകൾ തുറക്കാൻ തീരുമാനിച്ചതിനെ പ്രശംസിക്കുകയും ചെയ്തു .

സമ്പദ്‌വ്യവസ്ഥ വീണ്ടും സജീവമാകുമ്പോൾ ബിസിനസുകൾ നേരിടുന്ന വെല്ലുവിളിയെ സർക്കാരും ബാങ്കുകളും സംയുക്തമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

കൂട്ടായ പരിശ്രമങ്ങളിലൂടെ ഐറിഷ് എസ്‌എം‌ഇകൾക്കും അവരുടെ ജീവനക്കാർക്കും ആവശ്യമായ പിന്തുണ ഉറപ്പുവരുത്തുന്നതിൽ ശ്രദ്ധിക്കും. കൂടാതെ അടുത്ത മാസത്തോടെ സജീവമാകാൻ പോകുന്ന ഐറിഷ് ആഗോള സമ്പദ്‌വ്യവസ്ഥകളുമായി ബന്ധപ്പെട്ട ബിസിനസുകൾക്ക് കൂടുതൽ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ബാങ്കിംഗ് & പേയ്മെന്റ്സ് ഫെഡറേഷൻ ചീഫ് എക്സിക്യൂട്ടീവ് ബ്രയാൻ ഹെയ്സ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: