നഴ്സിംഗ് ഹോമുകളിൽ സന്ദർശകരെ അനുവദിക്കണമെന്ന് HIQA

എല്ലാ ദിവസവും കോവിഡ് -19 പരിശോധനയും, സന്ദർശക സമയത്തിനു നിയന്ത്രണവും ഏർപ്പെടുത്തുന്നത് വഴി സന്ദർശകരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയുമെന്ന് നഴ്സിംഗ് ഹോമുകളുടെ പ്രതിനിധി ഗ്രൂപ്പായ നഴ്സിംഗ് ഹോംസ് അയർലൻഡ് പറഞ്ഞു.

മാർച്ച് മുതൽ നഴ്സിംഗ് ഹോമുകൾ അടച്ചിരിക്കുന്നു. സംസ്ഥാനത്തെ 577 നഴ്സിംഗ് ഹോമുകളിൽ 80 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലുള്ള വീടുകളാണെന്നും നഴ്സിംഗ് ഹോംസ് അയർലണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് Tadhg Daly പറഞ്ഞു.

കൂടാതെ സന്ദർശകർക്കായി നഴ്സിംഗ് ഹോമുകൾ വീണ്ടും തുറക്കുന്നതിന് മുമ്പ് കോവിഡ് -19 പരിശോധനാ ആവശ്യമാണെന്നും കർശനമായ സന്ദർശക സമയം, വ്യക്തിഗത സംരക്ഷണ വസ്ത്രം ധരിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സന്ദർശകർ കർശനമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിർദ്ദേശങ്ങൾ പാലിക്കൽ, നഴ്സിംഗ് ഹോമുകളിലെ പരിശോധന എന്നിവയിലൂടെ വൈറസ് പകരുന്നതിന്റെ തോത് കുറക്കാനാകുമെന്ന് സംസ്ഥാന ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

മരണമടഞ്ഞവരിൽ 78 ശതമാനവും 75 വയസോ അതിലധികമോ പ്രായമുള്ളവരാണ്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം നഴ്സിംഗ് ഹോമിലെ മരണസംഖ്യ 798 ആണ്.

പ്രായമായ താമസക്കാരുടെ ക്ഷേമത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം പരിമിതമായ സാഹചര്യങ്ങളിൽ പോലും നഴ്സിംഗ് ഹോമുകൾ വീണ്ടും തുറക്കാനുള്ള പദ്ധതി ആലോചിക്കാൻ ആരോഗ്യവകുപ്പിനോടും കോവിഡ് -19 എമർജൻസി ടീമിനോടും ആവശ്യപ്പെട്ടതായി HIQA-യുടെ ഡെപ്യൂട്ടി ചീഫ് ഇൻസ്പെക്ടർ സൂസൻ ക്ലിഫ് പറഞ്ഞു.

ആശുപത്രികളിൽ നിന്ന് നഴ്സിംഗ് ഹോമുകളിലേക്ക് മടങ്ങിവരുന്ന ആളുകൾക്ക് “പതിവ് പരിശോധനയില്ല” എന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. കോൾ ഹെൻറി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: