ഗ്രാൻ്റ് പേരൻ്റിസിന് ഈ വേനൽക്കാലത്ത് കൊച്ചുമക്കളെ സന്ദർശിക്കാനും കെട്ടിപ്പിടിക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി

ഗ്രാൻ്റ് പേരൻ്റിസിന് വേനൽക്കാലത്ത് കൊച്ചുമക്കളെ സന്ദർശിക്കാനും അവരുടെ കൂടെ താമസിക്കാനും സാധിക്കുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു.

മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടാതെ ആരോഗ്യ ഇൻഫർമേഷൻ ആന്റ് ക്വാളിറ്റി അതോറിറ്റി (HIQA) യുടെ റിപ്പോർട്ടിനെയും അദ്ദേഹം സ്വാഗതം ചെയ്തു, കുട്ടികൾ അവരുടെ വീട്ടിലോ സ്കൂളുകളിലോ കോവിഡ് -19 വ്യാപിപ്പിക്കുന്നതിന് കാരണമാകുന്നില്ല എന്നാതാണ് HIQA-യുടെ റിപ്പോർട്ട്.

എന്നാൽ ദേശീയ പൊതുജനാരോഗ്യ അടിയന്തര ടീം (എൻ‌പി‌ഇടി)ന്റെ ഉപദേശം അതേപടി സ്വീകരിക്കുമെന്നും അതിനുശേഷം ആയിരിക്കും അന്തിമ തീരുമാനമെന്നും ആരോഗ്യമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു.

കൂടാതെ ആഴ്ചകൾക്കുള്ളിൽ അയർലണ്ടിൽ നിന്ന് വിമാന യാത്രയ്ക്ക് സൗകര്യങ്ങളുണ്ടാകുമെന്നും, യൂറോപ്യൻ യൂണിയനും വ്യോമയാന അധികാരികളും അതിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും, സുരക്ഷിതമായ വിമാന യാത്രയിലേക്ക് മടങ്ങാൻ സാധിക്കുമെന്നും വരദ്കർ പറഞ്ഞു.

കോവിഡ് -19 വ്യാപനം തടയാൻ സ്വദേശിയായാലും വിദേശിയായാലും അയർലണ്ടിൽ എത്തുന്ന എല്ലാവരോടും 14 ദിവസം ക്വാറന്റൈനിൽ പോകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എത്തുന്നവർ ക്വാറന്റൈനിൽ പോകുമ്പോൾ അത് എവിടെയാണെന്ന് അധികാരികളോട് കൃത്യമായി പറയണമെന്നും, പാൻഡമിക് നിയമങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‌നിയന്ത്രണങ്ങൾ‌ ലഘൂകരിക്കുമ്പോൾ‌, വ്യക്തിപരമായ ഉത്തരവാദിത്തവും അച്ചടക്കവും ജനങ്ങൾ പാലിക്കണമെന്നും ശാരീരിക അകലം പാലിച്ച് മാത്രമേ ആളുകൾ ഒരു ചെറിയ ഗ്രൂപ്പിൽ പോലും കൂടിക്കാഴ്ച നടത്താവു എന്നും വരദ്കർ പറഞ്ഞു.

കൂടാതെ കോവിഡ് -19 പാൻഡെമിക് തൊഴിലില്ലായ്മ പേയ്‌മെൻ്റ്(PUP) കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സർക്കാരിൻ്റെ വേതന സബ്‌സിഡി പദ്ധതിയുടെ പരിധി ഉയർത്തുമെന്നും വരദ്കർ വ്യക്തമാക്കി.

പകർച്ചവ്യാധികൾ പുതിയ കാര്യമല്ലെന്നും സാധാരണ ജീവിതം തുടരുന്നതിൽ നിന്ന് അവയ്ക്ക് മനുഷ്യനെ തടയാൻ ആകില്ലായെന്നും, മറ്റ് രോഗങ്ങളെപ്പോലെ കോവിഡ്-19 നെ നേരിടാൻ സാധിക്കുമെന്നും, സമൂഹം അതിനൊപ്പം സുരക്ഷിതമായി ജീവിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: