കൊറോണ വൈറസ്: അയർലൻഡിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്ന് ആരോഗ്യവകുപ്പ്

കോവിഡ് -19 ന്റെ പുതിയ കേസുകളൊന്നും നിലവിൽ അയർലണ്ടിൽ റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിച്ച സാഹചര്യത്തിലും രോഗവ്യാപനം കുറയുന്നുവെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

രോഗം പൂർണ്ണമായും ഇല്ലാതാക്കുന്നതിനായി കഴിയുന്നിടത്തോളം പ്രവർത്തിക്കുന്നുണ്ടെന്നും, പുതിയ ക്ലസ്റ്ററുകൾ ഒന്നും തന്നെ റിപ്പോർട്ട്‌ ചെയ്യുന്നില്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള നിരവധി മാർഗനിർദ്ദേശങ്ങൾ തുടർന്നും പാലിക്കണമെന്ന വിദഗ്ദ്ധരുടെ ഉപദേശം അംഗീകരിക്കുമെന്നും നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (NPHET) അറിയിച്ചു.

വൈറസ്‌ വ്യാപനവുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്നും പ്രവർത്തനങ്ങളിൽ സംതൃപ്തരാണെന്നും ഡോ.ഹോളോഹാൻ പറഞ്ഞു.

രോഗം ഉന്മൂലനം ചെയ്യുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമോ നടപ്പാക്കാവുന്നതോ അല്ലെന്നും, വ്യാപനം നിയന്ത്രിക്കുക എന്നത് മാത്രമാണ് പ്രയോഗിക്കാമെന്നും NPHET ഐറിഷ് എപ്പിഡെമോളജിക്കൽ മോഡലിംഗ് അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ പ്രൊഫ. ഫിലിപ്പ് നോലൻ പറഞ്ഞു.

രോഗവ്യാപനം നിയന്ത്രണ വിധേയമായെങ്കിലും ഫേസ്മാസ്ക്, ശാരീരിക അകലം തുടങ്ങി എല്ലാ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: