അയർലൻഡ് മലയാളികളുടെ കറിവേപ്പില മഹാത്മ്യം

ഫ്ലാറ്റിൽ താമസിക്കുന്നവർ പോലും കഴിയുന്ന സ്ഥലത്തിൽ പച്ചക്കറി ചെടികളും  പൂ ചെടികളും  നടുന്ന ശീലമാണ് മലയാളിക്ക് ഉള്ളത്. അയർലണ്ടിലും അതിന് മാറ്റമില്ല.സമ്മറും ലോക്ഡൌണും ഒരുമിച്ച് വന്നതോടെ മലയാളികളെല്ലാം ആവേശത്തിലാണ്.  മാവും വാഴയും തെങ്ങും ചീരയും നെല്ലിക്കയും തക്കാളിയും സ്ട്രോബെറിയും ഉരുളകിഴങ്ങും മല്ലിയിലയും തുടങ്ങി വെളുത്തുള്ളി വരെ മലയാളികൾ അയർലണ്ടിൽ  കൃഷി ചെയ്യുന്നുണ്ട്. പൂക്കളും മണി പ്ലാൻറ്കളും മറ്റ് ഇൻഡോർ  ഔട്ട്‌ഡോർ  ചെടികളും വേറെ.

എന്നാൽ ഇതിൽനിന്ന് ഈ സമ്മറിൽ വേറിട്ടുനിൽക്കുന്ന ഒരു കാര്യമാണ് കറിവേപ്പില.

മലയാളിയുടെ നൊസ്റ്റാൾജിയ ആണ് കറിവേപ്പില.ഏതാണ്ട്  എല്ലാ മലയാളി  കർഷകരും  വീട്ടിൽ  കറിവേപ്പില വളർത്താൻ ശ്രമിച്ചവരാണ്. പലരും പരാജയപെട്ടു. ചിലർ പിന്മാറാതെ വീണ്ടും വീണ്ടും ശ്രമിച്ചു.  വാട്ടർഫോർഡിലെ റോജിൻ ഉലഹന്നാന്റെ  വീട്ടിൽ റൂഫിൽ മുട്ടുന്ന തരത്തിലാണ് കറിവേപ്പില വളർന്നു പടർന്നു പന്തലിച്ചു നിൽക്കുന്നത്.ഏതാണ്ട് പത്തടി  ഉയരം ഉണ്ട്. എട്ടു വർഷം പ്രായവും.പല തവണ ശ്രമിച്ചത്തിനു ശേഷം ആണ് ഒരു തൈ റോജിനു പിടിച്ചു കിട്ടിയത്. സൂര്യപ്രകാശം ഉള്ള സ്ഥലത്തു തൈ വച്ചു. ഉപയോഗിച്ച ടീ ബാഗും മുട്ട തോടും ഇട്ടു കൊടുത്തു.ഇറച്ചി കഴുകിയ വെള്ളവും ഒഴിച്ചു കൊടുത്തു. പിടിച്ചു കിട്ടിയ കറിവേപ്പില കേറി റൂഫിൽ മുട്ടി.

റോജിന്റെ കറിവേപ്പിലയെ കുറിച്ച് സോഷ്യൽ മീഡിയയിലും ചില ഓൺ ലൈൻ മലയാള മാധ്യമങ്ങളിലും വാർത്ത  വന്നതോടെ മലയാളികൾ പലരും സോഷ്യൽ മീഡിയയിൽ സ്വന്തം കറി വേപ്പിലയുടെ ചിത്രങ്ങളുമായി വന്നു.രസകരമായ അടികുറിപ്പോടെ  മിക്കവരും അയർലണ്ടിലെ മലയാളി കർഷകരുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് പോസ്റ്റുകൾ ഇടുന്നത്.

പോസ്റ്റുകൾ വ്യാപകമായതോടെ കറിവേപ്പില തൈ കിട്ടാത്തവരും നട്ടിട്ട്  വേണ്ടപോലെ വളരാത്തവരും  നിരാശകൾ പങ്കുവച്ചും പോസ്റ്റുകൾ ഇടുന്നുണ്ട്.

 കറിവേപ്പിൻ  തൈകൾ അന്വേഷിച്ചുള്ള  പോസ്റ്റുകളും  ധാരാളമായി വരുന്നുണ്ട്. ചിലർ ഒരു പടികൂടി കടന്നു ആമസോൺ വഴി വിത്തുകൾ ഓർഡർ ചെയ്തു.എന്നാൽ പലർക്കും വേറെ ചെടികളുടെ വിത്താണ് ലഭിച്ചത് എന്ന പരാതിയും വ്യാപകമായി ഉണ്ട്.

വായനക്കാർക്ക് നിങ്ങളുടെ കൃഷി അനുഭവങ്ങളും മൃഗപരിപാലന അനുഭവങ്ങളും പങ്ക് വയ്ക്കാം.
rosemalayalam@gmail.com

Contact Us in WhatsApp :

WhatsApp chat

കടപ്പാട്: Malayali Farmers & Gardeners In Ireland https://www.facebook.com/groups/2044378838983258/

Share this news

Leave a Reply

%d bloggers like this: