കൊറോണ ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ നിരക്ക് ഏറ്റവും കൂടുതൽ അയർലണ്ടിൽ എന്ന് ഐ എൻ എം ഒ മേധാവി ഫിൽ നിഗെ

കൊറോണ രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരുടെ നിരക്ക് ലോകത്ത് ഏറ്റവും കൂടുതൽ അയർലണ്ടിൽ ആണെന്ന് ഐ എൻ എം ഒ മേധാവി ഫിൽ നിഗേ വെളിപെടുത്തി. ഇന്ന് കൂടിയ സ്പെഷ്യൽ കോവിഡ്19 അവലോകന കമ്മിറ്റിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഉണ്ടായത്.

മെയ് എട്ടു വരെയുള്ള കണക്കുപ്രകാരം 8018 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 2591 പേർ നഴ്സുമാരും, 2056 പേര് ഹെൽത്ത് കെയർ അസിസ്റ്റന്റസും, 483 പേര് ഡോക്ടർമാരും, 91പേര് പോട്ടർമാരും ആണ്.

88% ആരോഗ്യ പ്രവർത്തകർക്കും കൊറോണ രോഗം ബാധിച്ച ഹെൽത്ത് സെക്ടറും അയർലണ്ടിൽ ഉണ്ട്. ഏഴോളം ആരോഗ്യ പ്രവർത്തകർക്കാണ് അയർലൻഡിൽ കൊറോണ കാരണം ജീവൻ നഷ്ടപ്പെട്ടത്.

നിലവിൽ ഇത് ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണ്. അധികൃതരുടെ കെടുകാര്യസ്ഥതയാണ് ഇത്തരമൊരു അവസ്ഥയിലേക്ക് അയർലൻഡിലെ ആരോഗ്യ പ്രവർത്തകരെ കൊണ്ടുചെന്നെത്തിച്ചത് എന്നും ഫിൽ നിഗെ പറഞ്ഞു. മാസ്ക് ധരിച്ചു പോലും ജോലി ചെയ്യാൻ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെ അനുവദിച്ചില്ല. വേണ്ടത്ര സുരക്ഷാ കിറ്റുകളും ലഭ്യമല്ലായിരുന്നു. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര ചികിത്സ നൽകുന്നതിലും അധികൃതർ വൻ പരാജയമായി മാറി. നിലവിൽ 4823 ആരോഗ്യപ്രവർത്തകർ അസുഖം മൂലം ജോലിക്ക് പുറത്തായ അവസ്ഥയിലാണ്. ഈ കാര്യങ്ങൾ ഇൻറർനാഷണൽ നഴ്സിംഗ് കൗൺസിലിൻ്റ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്ന് ഫിൽ നിഗേ അറിയിച്ചു.

അതുപോലെ തന്നെ ആരോഗ്യ പ്രവർത്തകർ നേരിട്ട മറ്റൊരു പ്രശ്നം കുട്ടികളെ നോക്കുന്ന കാര്യമാണ്. മൂന്നിൽ രണ്ട് ആരോഗ്യ പ്രവർത്തകരും കുട്ടികളെ നോക്കുന്നത്തിനു വേണ്ടി ആനുവൽ ലീവ് എടുക്കാൻ നിർബന്ധിതരാകുന്ന അവസ്ഥയുമുണ്ടായി. മറ്റുചിലരാകട്ടെ അടുത്ത ബന്ധുക്കളുടെ വീട്ടിലേക്ക് കുട്ടികളെ മാറ്റുകയും കുട്ടികളെ കാണാൻ ആഴ്ചകളോളം കഴിയേണ്ട സാഹചര്യവും ഉണ്ടായി.

മാസ്ക് ധരിച്ചു എന്ന പേരിൽ ജോലിക്കിടയിൽ നിന്ന് ആരോഗ്യ പ്രവർത്തകരെ വീട്ടിൽ പറഞ്ഞു വിട്ട സംഭവവുമുണ്ടായി. പിന്നീട് മാസ്ക് ധരിക്കുന്ന പോളിസിയിൽ എച്ച്എസ്എസി മാറ്റം വരുത്തിയപ്പോൾ രോഗം ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ നിരക്ക് കുത്തനെ താഴ്ന്ന് വന്നതും ഫിൽ നിഗേ ചൂണ്ടിക്കാട്ടി.

കൊറൊണക്ക് ഒരു തിരിച്ചു വരവ് ഉണ്ടായാൽ നേരിടാൻ യാതൊരു സജ്ജീകരണങ്ങളും അയർലൻഡിൽ ഒരുക്കിയിട്ടില്ല എന്നും ഫിൽ നിഗെ ആരോപിച്ചു

Share this news

Leave a Reply

%d bloggers like this: