ഡോക്ടറെ കാണാൻ സാധിക്കുന്നില്ല: അയർലണ്ടിൽ ഔട്ട്‌പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റിൽ 584,000 രോഗികൾ

രോഗികൾക്ക് ഡോക്ടറെ കാണാൻ പറ്റുന്നില്ലെന്ന് ആക്ഷേപം. ചികിൽസ തേടാൻ പറ്റാത്തതുമൂലം കഷ്ടപ്പെടുന്നത് ലക്ഷങ്ങൾ. ഇങ്ങനെ ദുരിതം പേറുന്ന ഔട്ട്പേഷ്യന്റ് വിഭാഗത്തിലെ രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനവ്.
കോവിഡ് -19 പാൻഡെമിക്കിന്റെ ഫലമായി പൊതുജനാരോഗ്യ സേവന മേഖലയിലുണ്ടായ പ്രശ്നങ്ങളാണ് ഇതിനു കാരണമായത്.

584,000 പേരാണ് ജൂൺ മാസത്തെ ഔട്ട്പേഷ്യന്റ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 8,000 രോഗികളുടെ വർദ്ധനവാണ് ഇത്. നാഷണൽ ട്രഷറി പർച്ചേസ് ഫണ്ട് (NTPF) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 584,399 പേരാണ് ഔട്ട്പേഷ്യന്റ് വെയിറ്റിംഗ് ലിസ്റ്റിലുള്ളത്. മെയ് മാസത്തിൽ ഇത് 575,863 ആയിരുന്നു.

ഇൻപേഷ്യന്റ്/ഡേ കേസ് വെയ്റ്റിംഗ് ലിസ്റ്റിൽ 84,223 പേരാണ് അവരുടെ ഊഴത്തിനായി കാത്തിരിക്കുന്നത്. GI എൻ‌ഡോസ്കോപ്പി അപ്പോയ്മെന്റിനായി 35,878 രോഗികളും കാത്തിരിപ്പിലാണ്. 11,830 ഇൻപേഷ്യന്റ്/ഡേ കേസ് രോഗികൾക്ക് എൻ‌ഡോസ്കോപ്പി ചെയ്യുന്നതിനുള്ള തീയതി NTPF അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: