അയർലണ്ടിൽ മുയലിറച്ചി കഴിക്കുന്നവർ സൂക്ഷിക്കുക; മുയലുകളിൽ വൈറസ് പടരുന്നു

മുയലുകളിൽ കണ്ടെത്തിയ മാരക വൈറസ് രോഗം കൂടുതൽ കൗണ്ടികളിലേക്ക്‌ വ്യാപിക്കുന്നതായി റിപ്പോർട്ട്. മുയലുകളിൽ കാണപ്പെടുന്ന മാരകമായ വൈറസ് രോഗങ്ങൾ Leinster, Munster എന്നി കൗണ്ടികളിലുടനീളം കണ്ടെത്തിയതായി സ്ഥിരീകരിച്ചു.

RHD2 എന്നറിയപ്പെടുന്ന റാബിറ്റ് ഹെമറാജിക് ഡിസീസ് വൈറസ് – 2 രോഗം കഴിഞ്ഞ സെപ്റ്റംബറിൽ അയർലണ്ടിലെ ആറ് കൗണ്ടികളിൽ കണ്ടെത്തി. 2019 അവസാനത്തിൽ ഇത് 12 കൗണ്ടികളിലേക്ക് വ്യാപിച്ചു.

2020 ന്റെ തുടക്കത്തിൽ ഈ കൗണ്ടികളിലൊന്നിലും തന്നെ രോഗം സ്ഥിരീകരിച്ചില്ല. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ രാജ്യത്തിന്റെ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ നിരവധി കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

Tipperary, Clare, Waterford, Wexford, എന്നിവിടങ്ങളിൽ നിന്നുള്ള മുയലുകളെ ഡിപ്പാർട്മെന്റ് ഓഫ് അഗ്രിക്കൾച്ചർ, ഫുഡ്‌ ആൻഡ് ദി മറൈൻ റീജിയണൽ ലബോറട്ടറിയിൽ പരിശോധന നടത്തുകയാണ്.
വൈറസ്ബാധ ആന്തരിക രക്തസ്രാവത്തിനും പക്ഷാഘാതത്തിനും കാരണമാകും. വീർത്ത കൺപോളകൾ, കണ്ണിൽ നിന്നും വായിൽ നിന്നും രക്തസ്രാവം എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളും ഉണ്ടാകും.

മുയലുകളിൽ വൈറസ്‌ മാരകമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും, മനുഷ്യരിലേക്ക് പകരില്ലെന്നും വിദഗ്ദ്ധർ അറിയിച്ചു. മുയലുകളിൽ രോഗലക്ഷണങ്ങൾ കാണുകയോ ചത്തുപോകുകയോ ചെയ്‌താൽ natureconservation@chg.gov.ie. എന്ന ഇമെയിൽ അക്കൗണ്ടിൽ ബന്ധപ്പെടുക.

Share this news

Leave a Reply

%d bloggers like this: