ആരോഗ്യ പ്രവർത്തകരിലെ കോവിഡ് -19: ഏറ്റവും കൂടുതൽ രോഗികൾ അയർലണ്ടിൽ

ലോകത്താകമാനം ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊറോണ വൈറസ്ബാധ വർദ്ധിക്കുകയാണ്.  രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരിൽ ഏറ്റവും കൂടുതൽ പേർ അയർലണ്ടിൽ നിന്നുള്ളവരാണെന്ന് Oireachtas കോവിഡ് -19 കമ്മിറ്റി അറിയിച്ചു.

രോഗികൾക്കുവേണ്ടി പ്രയത്നിക്കുന്ന നഴ്‌സുമാരെ ആരും ശ്രദ്ധിക്കുന്നില്ല. ഈ പോരാട്ടത്തിനിടയിൽ ശിശു സംരക്ഷണം ഉൾപ്പെടെയുള്ള നിരവധി കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO)ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

തൊഴിൽപരമായി ഉണ്ടാകുന്ന രോഗങ്ങളിൽ കോവിഡ് -19 കൂടി  ഉൾപ്പെടുത്തണമെന്നും, ചട്ടങ്ങളിൽ  മാറ്റം വരുത്തില്ല എന്ന ബിസിനസ് വകുപ്പിന്റെ നയം തെറ്റാണെന്നും അവർ പറഞ്ഞു.

കൂടാതെ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി (HSA) – യുടെ കണക്കുകൾ പരിശോധിക്കാൻ അനുവദിനീയമായ തരത്തിൽ ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്നും അവർ സമിതിയെ അറിയിച്ചു.

നിരവധി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോവിഡ് -19 നെ തൊഴിൽപരമായ രോഗമായി അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ആരോഗ്യ പ്രവർത്തകർക്കിടയിൽ, ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന ഒരു രോഗമായി അയർലൻഡ് സർക്കാർ എന്തുകൊണ്ട് അംഗീകരിക്കുന്നില്ലെന്നും Siptu Divisional organiser, Paul Bell ചോദിച്ചു.

മെയ് അവസാനം വരെ 8,018 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതായി INMO-യുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 4,823 (66%) പേർക്ക് രോഗം പൂർണ്ണമായും ഭേദമായിട്ടില്ല.

രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ 1,600 പേർ നഴ്‌സുമാരാണ്. പേഴ്സണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PIPE) അഭാവം ഒരു പ്രധാന പ്രശ്നമാണെന്നും അവർ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: