ഫെയ്‌സ് മാസ്‌ക് ധരിക്കാൻ വിസമ്മതിച്ചു: ട്രെയിൻ യാത്രക്ക് വിലക്ക്

കോവിഡ് -19 വ്യാപനം തടയുന്നതിനായി പൊതുഗതാഗതങ്ങളിൽ ഫേസ് മാസ്ക് നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ ട്രെയിനിൽ യാത്ര ചെയ്യാൻ ശ്രമിച്ച മൂന്ന് പേർക്ക് അതിനുള്ള അനുമതി ഐറിഷ് റെയിൽ വകുപ്പ് നിഷേധിച്ചു.

പൊതുഗതാഗതത്തിൽ ഫേസ്മാസ്കുകൾ ധരിക്കാനുള്ള സർക്കാർ നിർദ്ദേശം അവഗണിച്ചാൽ പിഴ ഈടാക്കൽ, ജയിൽവാസം തുടങ്ങി നിയമനടപടികൾ നേരിടേണ്ടി വരും. നിയമം പാലിക്കാത്തവർക്ക്‌ 2,500 യൂറോ വരെ പിഴയോ ആറുമാസം വരെ തടവോ അനുഭവിക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി മീഹോൾ  മാർട്ടിൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി എല്ലാ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ഫെയ്സ് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.

തിരക്കേറിയ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത ഇടങ്ങളിലും ഫേസ്മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. ഇതിലൂടെ വൈറസ്‌ വ്യാപനത്തെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.

Share this news

Leave a Reply

%d bloggers like this: