ജോലി ചെയ്യുന്നതിനിടെ സിറ്റിബിൻ കമ്പനി തൊഴിലാളിക്കെതിരെ ആക്രമണം

അയർലണ്ടിലെ മാലിന്യ ശേഖരണ കമ്പനിയായ സിറ്റി ബിന്നിലെ തൊഴിലാളിക്ക്‌ ക്രൂരമായി മർദ്ദനമേറ്റു.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം ലോകം അറിഞ്ഞത്.

ഇന്നലെ രാവിലെ Donaghmede-ലെ ഹോളിവെൽ റോഡിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന സിറ്റി ബിൻ തൊഴിലാളിയെ കാറിൽ എത്തിയ ഒരാൾ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തൊഴിലാളിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. 30 വയസ്സു പ്രായമുള്ള ഇയാളെ ഉടൻ ബ്യൂമോണ്ട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തിൽ ഗാർഡ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

Share this news

Leave a Reply

%d bloggers like this: