സ്കൂളുകൾ തുറക്കുന്നു; മുൻകരുതലുകൾ പാലിക്കണം, കൊറോണയെ തോൽപ്പിക്കണം

അയർലണ്ടിലെ സ്കൂളുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ തയ്യാറാവുന്നു. ഓഗസ്റ്റ് അവസാനത്തോടെ അയർലണ്ടിലെ സ്കൂളുകൾ പൂർണ്ണമായും തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എല്ലാ വിദ്യാർത്ഥികളെയും സുരക്ഷിതമായി സ്കൂളുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ വരും ദിവസങ്ങളിൽ നടപ്പാക്കുമെന്നാണ് സൂചന.

ക്ലാസ് റൂമുകളുടെ നവീകരണത്തിനും, കൈകഴുകുന്നതിന് ബാത്ത് റൂമുകൾ മെച്ചപ്പെടുത്തുന്നതിനും, ദൈനംദിന ശുചീകരണത്തിനും, ശുചിത്വ ചര്യകൾക്ക് വേണ്ട സംവിധാനങ്ങൾക്കുമായി പത്ത് ലക്ഷം യൂറോ സ്കൂളുകൾക്ക് ലഭ്യമാക്കും.

സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ അവലോകനത്തിനായി പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ വിദ്യാഭ്യാസ വകുപ്പുമന്ത്രി Norma Foley-യുമായി വെള്ളിയാഴ്ച കൂടിക്കാഴ്‌ച നടത്തും.

Share this news

Leave a Reply

%d bloggers like this: