അയർലണ്ടിൽ 1,000 പുതിയ തൊഴിലവസരങ്ങളുമായി ആമസോൺ

അയർലണ്ടിൽ 1,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ പദ്ധതി നടപ്പിലാക്കും.

ഇതോടെ അയർലണ്ടിലെ ആമസോൺ കമ്പനിയുടെ മൊത്തം തൊഴിലാളികളുടെ എണ്ണം 5,000 ആകും. 2022-ൽ ചാൾമോണ്ട് സ്‌ക്വയറിൽ കമ്പനി പുതിയ ക്യാമ്പസ്‌ ആരംഭിക്കും.

സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, നെറ്റ്‌വർക്ക് ഡെവലപ്‌മെന്റ്, സിസ്റ്റം ഡെവലപ്‌മെന്റ്, ഒപ്റ്റിക്കൽ ഡിപ്ലോയ്മെന്റ്, ഡാറ്റാബേസ്, OPS ഡെവലപ്‌മെന്റ്, സപ്പോർട്ട് എഞ്ചിനീയേർസ് എന്നീ മേഖലകളിലെ വിദഗ്ധരെയാണ് പ്രധാനമായും കമ്പനി ലക്ഷ്യമിടുന്നത്.

കൂടാതെ ഡേറ്റാ സെന്റർ ടെക്നീഷ്യൻമാർ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയർമാർ, സൊല്യൂഷൻസ് ആർക്കിടെക്റ്റുകൾ, സെക്യൂരിറ്റി സ്പെഷ്യലിസ്റ്റുകൾ, ബിഗ് ഡാറ്റ സ്പെഷ്യലിസ്റ്റുകൾ, ടെക്നിക്കൽ പ്രോഗ്രാം മാനേജർമാർ, നോൺ ടെക്നിക്കൽ പ്രോഗ്രാമർമാർ, അക്കൗണ്ട് മാനേജർമാർ തുടങ്ങി നിരവധി തസ്തികകളിലേക്കും ഉദ്യോഗസ്ഥരെ നിയമിക്കും.

അയർലണ്ടിന്റെ വ്യാവസായിക മേഖലയിൽ വൻ കുതിപ്പ് ഉണ്ടാക്കുന്നതിന് ഈ നടപടികൾ സഹായിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Share this news

Leave a Reply

%d bloggers like this: