ഓംബുഡ്സ്മാന്റെ വിധി കാത്ത്‌ 1,200ലധികം ട്രാക്കർ-മോർട്ട്ഗേജ് പരാതികൾ

1,200 ലധികം ട്രാക്കർ മോർട്ട്ഗേജ് പരാതികൾ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്‌. ധനകാര്യ സർവീസ്, ഓംബുഡ്‌സ്മാൻ തുടങ്ങിയവയിൽ നിന്നും തീരുമാനം ലഭിക്കേണ്ട പരാതികളാണിവ. 2020-ലെ ആദ്യ അഞ്ച് മാസത്തെ നിയമ നടപടികളുടെ വിധിപകർപ്പുകൾ ഓംബുഡ്സ്മാൻ Ger Deering പ്രസിദ്ധീകരിച്ചിരുന്നു. നാലാമത്തെ വിധി പകർപ്പാണ് പ്രസിദ്ധീകരിച്ചത്.

ഇനിയുള്ള പ്രധാന ഘടകം മോർട്ട്ഗേജുകൾക്ക് മേലുള്ള നിയമനടപടികളാണെന്ന് ഓംബുഡ്സ്മാൻ ജെർ ഡീറിംഗ് പറഞ്ഞു. കൃത്യതയില്ലാത്ത ഉപഭോക്തൃ ക്രെഡിറ്റ് റേറ്റിംഗുകൾ വർധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട പരാതികൾ ബാങ്കുകളും മറ്റ് ധനകാര്യ സേവന ദാതാക്കളും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2020-ൽ ഓംബുഡ്‌സ്മാൻ പരിശോധിച്ച 199 കേസുകളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഇതിൽ 180 എണ്ണത്തിന്റെ വിശദാംശങ്ങൾ റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 72 പരാതികൾ ഓംബുഡ്‌സ്മാൻ ഭാഗികമായി ശരിവച്ചു.

പെൻഷനുകൾ കൈകാര്യം ചെയ്യുന്നതിനാലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പ്രസിദ്ധീകരിക്കാത്തതെന്നാണ് സൂചന. ഒരു ട്രാക്കർ-മോർട്ട്ഗേജ് കേസ് ഉൾപ്പെടെ നാല് കേസുകളിൽ അപ്പീൽ നൽകിയിട്ടുമുണ്ട്.

Share this news

Leave a Reply

%d bloggers like this: