താൽക്കാലിക വേതന സബ്‌സിഡി സ്കീമുകൾ അവസാനിപ്പിച്ച് സർക്കാർ : പകരം പുതിയ പദ്ധതികൾ നടപ്പിലാക്കും

അയർലണ്ടിൽ നടപ്പിലാക്കിയ താൽക്കാലിക വേതന സബ്‌സിഡി (TWSS) സ്കീമുകൾ സർക്കാർ നിർത്തലാക്കും. 365,000-ലധികം തൊഴിലാളികളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ആഗസ്റ്റ് 31-ഓടെ ഈ പദ്ധതിയുടെ സേവനങ്ങൾ അവസാനിക്കും.

ഇതിനു പകരം പുതിയ പദ്ധതി നടപ്പിലാക്കുമെന്നും സർക്കാർ അറിയിച്ചു. എം‌പ്ലോയ്‌മെന്റ് വേജ് സബ്‌സിഡി സ്കീം (EWSS) എന്നാണ് ഈ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. EWSS തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാണെന്നാണ് സർക്കാർ വിശദീകരണം. ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾ നൽകേണ്ട ഇൻകംടാക്സ് തുകകൾ തൊഴിലുടമകൾ നൽകണം.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ സർക്കാർ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന

Share this news

Leave a Reply

%d bloggers like this: