തൊഴിലില്ലായ്മ കുതിച്ചുയരുന്ന സാഹചര്യത്തിലും ആദായനികുതി വർദ്ധിപ്പിക്കുന്നു!

പകർച്ചവ്യാധിക്കൊപ്പം ലോകത്തെ പിടിച്ചുലക്കുകയാണ് തൊഴിലില്ലായ്മയും. ഇതിൽ നിന്നും വ്യത്യസ്തമല്ല അയർലണ്ടിലെ സ്ഥിതിയും. തൊഴിലില്ലായ്‌മ പാരമ്യത്തിലെത്തിയ ഈ സാഹചര്യത്തിലും ആദായനികുതി റിട്ടേണുകൾ വർധിക്കുന്നുവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

കുറഞ്ഞ ശമ്പളമുള്ള തൊഴിൽ മേഖലയിലുള്ളവർ കൂടുതൽ തൊഴിൽ നഷ്ടവും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്. അതേസമയം മികച്ച ശമ്പളമുള്ള നിരവധി മുൻനിര ജീവനക്കാരെ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

പകർച്ചവ്യാധിയുടെ വ്യാപനഘട്ടത്തിലും വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഇത്തരക്കാർക്ക് സാധിക്കുന്നുണ്ട്. ഉയർന്ന വരുമാനമുള്ളവരുടെ നികുതി റിട്ടേണുകളാണ് നിലവിൽ ഖജനാവിനെ പിന്തുണയ്‌ക്കുന്നത് എന്നാണ് മറ്റൊരു കാര്യം.

എങ്കിൽപ്പോലും പകർച്ചവ്യാധി മൂലം ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ എന്നിവ ഉയരുമ്പോഴും ആദായനികുതി വർധിക്കുന്ന സഹാചര്യമാണ് അഭിമുഖീകരിക്കുന്നത്.

നമ്മുടെ പ്രതീക്ഷകളേക്കാൾ ഏറെ മുന്നിലാണ് നിലവിലെ ആദായനികുതി നിരക്കുകൾ. എന്നാൽ, 2019-നേക്കാൾ കുറവാണ് ഈ തുക എന്ന് സാമ്പത്തിക വിദഗ്ദ്ധർ വാദിക്കുന്നുമുണ്ട്.

Share this news

Leave a Reply

%d bloggers like this: