അയർലണ്ടിന്റെ ആകാശങ്ങളെ വർണ്ണാഭമാക്കി നോർത്തേൺ ലൈറ്റ് ദൃശ്യമാകും

അയർലണ്ടിന്റെ ആകാശത്ത്‌ ഈ ആഴ്ച നോർത്തേൺ ലൈറ്റ് ദൃശ്യമാകും. അറോറ ബോറാലിസ് എന്ന് അറിയപ്പെടുന്ന ലൈറ്റുകൾ രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയർലണ്ടിന്റെ നോർത്തേൺ റീജിയണുകളിൽ ഇവ കൂടുതൽ വ്യക്തതയോടെ ദൃശ്യമാകുമെന്നാണ് സൂചന. പ്രതേകിച്ച് ഇന്നുരാത്രി.

നോർത്തേൺ ലൈറ്റിന്റെ വർണ്ണാഭ ദൃശ്യങ്ങൾ ഇന്ന് രാത്രി വ്യക്തമായി കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആഴ്‌ചയുടെ അവസാനത്തിലും നോർത്തേൺ ലൈറ്റ് ദൃശ്യമാകും.

അന്തരീക്ഷത്തിലെ വാതക കണികകൾ തമ്മിൽ കൂട്ടിയിടിച്ചതിന്റെ ഫലമായിട്ടാണ് നോർത്തേൺ ലൈറ്റ്സ് ദൃശ്യമാകുന്നത്. വെള്ള, പച്ച, നീല, പിങ്ക് എന്നീ നിറങ്ങളുടെ ഒരു ശ്രേണിയായിട്ടാകും ലൈറ്റുകൾ ദൃശ്യമാകുക.

തിളക്കമുള്ള ഈ നിറങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ലെന്ന് അസ്‌ട്രോണമി അയർലണ്ട് വക്താവ് ഡേവിഡ് മൂർ അറിയിച്ചു. ഈ ആഴ്ച അയർലണ്ടിൽ കാണുന്ന ലൈറ്റുകൾ കൂടുതലും വെളുത്ത നിറത്തിൽ ഉള്ളവയായിരിക്കും.

Share this news

Leave a Reply

%d bloggers like this: