ആവശ്യത്തിന് ടോയ്‌ലറ്റുകളില്ല : RSA-ക്കെതിരെ പ്രതിഷേധവുമായി ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ

അയർലൻഡിലെ ഡ്രൈവിംഗ് ടെസ്റ്റ് സെൻസറുകളിൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സൗകര്യങ്ങൾ ഇല്ലെന്ന് പരാതി. അതിനാൽ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ ദിവസം മുഴുവനും ബുദ്ധിമുട്ടേണ്ടി വരുന്നു. തങ്ങളുടെ ഈ പ്രശ്നത്തെക്കുറിച്ച് പരാതി ഉന്നയിക്കുകയാണ് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ.

ഡ്രൈവിംഗ് ടെസ്റ്റുകൾ നടക്കുന്ന ദിവസങ്ങളിൽ ടെസ്റ്റ് സെന്ററുകൾക്ക് പുറത്ത് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ നിൽക്കേണ്ടി വരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരുടെ സംഘടനകൾ.

കോവിഡ്-19 വ്യാപനം ആരംഭിച്ചതോടെ കൈകഴുകൽ പതിവാക്കണമെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് ഇതൊന്നും തന്നെ പാലിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

ബാത്‌റൂമുകൾ ഇല്ലാത്തതാണ് ഇതിനും കാരണമെന്ന് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. തങ്ങളുടെ പ്രശ്നത്തിന് റോഡ് സേഫ്റ്റി അതോറിറ്റി (RSA) ഉടൻ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

Share this news

Leave a Reply

%d bloggers like this: